UPDATES

വായിച്ചോ‌

മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ ആറ് കര്‍ഷകര്‍ രക്തസാക്ഷികളായിട്ട് ഒരു വര്‍ഷം; ബിജെപിക്കെതിരെ കര്‍ഷകരോഷം ശക്തം

തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ ശക്തമായ രോഷം പ്രകടിപ്പിക്കുകയാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ വീട്ടുകാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പങ്കെടുക്കാനും തയ്യാറെടുക്കുകയാണ് ഇവര്‍.

മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ ആറ് കര്‍ഷകര്‍ രക്തസാക്ഷികളായിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ബിജെപി സര്‍ക്കാരിനെതിരെ കര്‍ഷകരോഷം ശക്തം. ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കിട്ടുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭരംഗത്തുണ്ടായിരുന്ന ആറ് കര്‍ഷകരാണ് പൊലീസ് വെടിവയ്പില്‍ രക്തസാക്ഷികളായത്. തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ ശക്തമായ രോഷം പ്രകടിപ്പിക്കുകയാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ വീട്ടുകാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പങ്കെടുക്കാനും തയ്യാറെടുക്കുകയാണ് ഇവര്‍.

ഒരു കോടി രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും കൊല്ലപ്പെട്ടവരുടെയെല്ലാം കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയെങ്കിലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പാക്കുന്നത് ഉള്‍പ്പടെയുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല.

വായനയ്ക്ക്: https://goo.gl/318rBR

മധ്യപ്രദേശിലെ കര്‍ഷകര്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയും സിപിഎമ്മിന്റെ ജയവും

ഇന്ത്യ ഒരു കാര്‍ഷിക കലാപത്തിന്റെ വക്കിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍