UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴിമതി തടയുന്നത് എങ്ങനെയെന്ന് സോണിയയെ കണ്ടുപഠിക്കൂ; ഉപദേശം മനേക ഗാന്ധി വക

അഴിമുഖം പ്രതിനിധി

യുപിഎ സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും പതനത്തിന് കാരണമായത് ടു ജി, കല്‍ക്കരി തുടങ്ങിയ വന്‍ അഴിമതികളായിരുന്നു. അഴിമതി തടയുന്നതില്‍ പരാജയപ്പെട്ടതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഏറെ പഴി കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അഴിമതി തടയുന്ന കാര്യത്തില്‍ സോണിയ സ്വീകരിച്ച നിലപാടിനെ പ്രകീര്‍ത്തിച്ച് ഭരണപക്ഷത്തു നിന്ന് ഒരു ശബ്ദം ഉയര്‍ന്നിരിക്കുന്നു. കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ശബ്ദം. മനേക രാഷ്ട്രീയത്തില്‍ മാത്രമല്ല കുടുംബത്തിലും സോണിയയുടെ പ്രതിപക്ഷത്താണ്. രാജീവ് ഗാന്ധിയുടെ സഹോദരനായ സഞ്ജയ് ഗാന്ധിയുടെ ഭാര്യയായ മനേക പഴയൊരു സംഭവമാണ് ഇപ്പോള്‍ ഓര്‍ത്തെടുത്തിരിക്കുന്നത്.

ഒരിക്കില്‍ സോണിയ ഗാന്ധിയുടെ ബന്ധു ഒരു കട തുറന്നു. ആ ബന്ധു സ്വന്തം ആവശ്യങ്ങള്‍ക്കായി സോണിയയുടെ പേര് ദുരുപയോഗം ചെയ്യുകയും ചെയ്തു. ഇത് അറിഞ്ഞ സോണിയ പത്രത്തില്‍ പരസ്യം കൊടുത്തു. ആരും അയാളുടെ സഹായം തേടരുതെന്ന് സോണിയ ജനങ്ങളോട് പരസ്യത്തിലൂടെ ആവശ്യപ്പെട്ടു.

ഈ സംഭവമാണ് ഇപ്പോള്‍ അഴിമതി എങ്ങനെ തടയാമെന്നതിന് ഉദാഹരണമായി മനേക പ്രസംഗങ്ങളില്‍ ഉപയോഗിക്കുന്നത്.

സമാനമായി എല്ലാവര്‍ക്കും പരസ്യം നല്‍കാമെന്നും ഓഫീസുകളില്‍ പതിക്കാമെന്നും അവര്‍ പറയുന്നു. മനേകയുടെ മണ്ഡലമായ പിലിഫിത്തിലെ പൊതുയോഗത്തിലാണ് സോണിയയെ പ്രകീര്‍ത്തിച്ച് അവര്‍ സംസാരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍