UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതിനിടെ മേനക ഗാന്ധി ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ചതായി പരാതി

സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം. മേനക ഗാന്ധി ട്രാന്‍സ്‌ജെന്‍ഡറുകളെ നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് പിന്‍ബഞ്ചിലുള്ള എംപിമാര്‍ പൊട്ടിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ മേനക ഇത് ശ്രദ്ധിക്കാതെ പ്രസംഗം തുടരുന്നു.

ട്രാന്‍സ്‌ജെന്‍ഡറുകളെ മറ്റുള്ളവര്‍ എന്ന് വിളിച്ച് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി അപമാനിച്ചതായി പരാതി. പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയാണ് മേനക ഗാന്ധി ട്രാന്‍സ്‌ജെന്‍ഡറുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ മനുഷ്യക്കടത്ത് തടയുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം. മേനക ഗാന്ധി ട്രാന്‍സ്‌ജെന്‍ഡറുകളെ നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് പിന്‍ബഞ്ചിലുള്ള എംപിമാര്‍ പൊട്ടിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ മേനക ഇത് ശ്രദ്ധിക്കാതെ പ്രസംഗം തുടരുന്നു. ആന്റി ട്രാഫിക്കിംഗ് ബില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമെന്ന് മേനക പറഞ്ഞു.

മേനക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മീര സംഘമിത്രയടക്കമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ഞങ്ങള്‍ മറ്റുള്ള ആളുകളോ, നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളോ ഒന്നുമല്ല തുല്യത അവകാശമുള്ള മനുഷ്യരും പൗരന്മാരുമാണ്. ഇതൊരു കേന്ദ്ര മന്ത്രിക്ക് ചേര്‍ന്നതല്ല. മുഴുവന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോടും നിങ്ങള്‍ മാപ്പ് പറയണം – മീര സംഘമിത്ര ട്വീറ്റ് ചെയ്തു. പാര്‍ലമെന്റില്‍ ഒരു മന്ത്രി ഇത്തരം കാര്യം പറഞ്ഞു എന്നതും അത് കേട്ട് എംപിമാര്‍ പൊട്ടിച്ചിരിച്ചു എന്നതും വളരെയധികം പ്രതിഷേധാര്‍ഹമാണ്. ഇതൊരു തമാശയായാണ് മേനക ഗാന്ധി കാണുന്നതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍