UPDATES

മാപ്പ് പറഞ്ഞ് മംഗളം; ശശീന്ദ്രനെ വിളിച്ചത് മാധ്യമപ്രവര്‍ത്തക

ചാനല്‍ പരിപാടിക്കിടെയാണ് അജിത്‌ കുമാര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

മന്ത്രി എകെ ശശീന്ദ്രനെ വിളിച്ചത് മാദ്ധ്യമപ്രവര്‍ത്തക തന്നെയെന്ന് മംഗളം. സംഭവത്തില്‍ ചാനല്‍ ഖേദം പ്രകടിപ്പിച്ചു. നടന്നത് സ്റ്റിംഗ് ഓപ്പറേഷന്‍ തന്നെ. മന്ത്രിയെ ഫോണില്‍ വിളിച്ചത് വീട്ടമ്മയല്ലെന്നും ചാനല്‍ സിഇഒ അജിത് കുമാര്‍ സമ്മതിച്ചു. ചാനല്‍ പരിപാടിക്കിടെയാണ് അജിത്‌ കുമാര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീമാണ് കൃത്യം നടത്തിയത്. മാധ്യമപ്രവര്‍ത്തക സ്വമേധയാ ആണ് ഈ ദൗത്യം ഏറ്റെടുത്തത്. ഈ നടപടി തെറ്റായിപ്പോയി. അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നു. വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഞങ്ങള്‍ക്ക് നേരെ ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു.

അജിത്‌ കുമാര്‍ ഖേദം പ്രകടിപ്പിക്കുന്നു – വീഡിയോ

ശശീന്ദ്രന്‍ വിവാദവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് പിന്നാലെ പ്രത്യേക സംഘത്തെ വച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റ് ഏറ്റുപറഞ്ഞ് അജിത്‌ കുമാര്‍ രംഗത്തെത്തിയത്. ഐജി ദിനേന്ദ്ര കശ്യപിന്‍റെ നേതൃത്വത്തിലാണ് സംഘം. കോട്ടയം പാലക്കാട് എസ്‌പിമാരും അന്വേഷണ സംഘത്തിലുണ്ട്. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജു മോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍