UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാപ്പ് പറച്ചിലിനു ശേഷവും മംഗളത്തില്‍ രാജി തുടരുന്നു; പാപത്തിന്റെ പങ്ക് നിന്റെ മക്കള്‍ നക്കട്ടെ… എനിക്ക് വേണ്ട

ജേര്‍ണലിസ്റ്റിന് ഫ്രോഡാകാം… ഫ്രോഡിന് ഒരിക്കലും ജേര്‍ണലിസ്റ്റാകാനാവില്ല…

എ കെ ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളം ടെലിവിഷന്‍ സിഇഒ ആര്‍ അജിത് കുമാര്‍ തെറ്റുപറ്റിയാതായി സമ്മതിച്ചു മാപ്പ് പറഞ്ഞെങ്കിലും ചാനലിന്റെ അധാര്‍മിക പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് സ്ഥാപനത്തില്‍ നിന്നുള്ള ജീവനക്കാരുടെ രാജി തുടരുന്നു. അജിത് കുമാറിന്റെ മാപ്പ് പറച്ചിലിനു പിന്നാലെ രാജിവച്ചു പുറത്തുവന്നിരിക്കുന്നത് മംഗളം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ രാഗേഷ് പാലാഴി എന്ന മാധ്യമപ്രവര്‍ത്തകനാണ്. രാജിക്കു പിന്നാലെ രാഗേഷ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ ചാനലിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

എം എ രാഗേഷ് പാലാഴിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നായിന്റെ മോനെ, ഒരു നൂറു വട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തത് എന്ന്…. അപ്പോള്‍ അല്ല എന്നായിരുന്നു മറുപടി… സന്തോഷേട്ടാ നിങ്ങളില്‍ ഒരു വിശ്വാസമുണ്ടായിരുന്നു .. നിങ്ങളും പറഞത് എല്ലാം ശരിയാണ് എന്ന തരത്തിലാണ്….. ഓരോ ഘട്ടത്തിലും ചോദിച്ചു കൊണ്ടേയിരുന്നു…. എന്താണ് സത്യമെന്ന്… അപ്പോഴും എല്ലാം ശരിയാണെന്ന് പറഞ്ഞു.. ജോലിയില്ലാത്ത ഒന്നര വര്‍ഷം അനുഭവിച്ച മാനസിക സംഘര്‍ഷത്തിനുമപ്പുറം നാല് ദിവസം അനുഭവിച്ചപ്പോഴും നിങ്ങള്‍ക്കൊപ്പം നിന്നത് വിശ്വാസം കൊണ്ടാണ്…. വളഞ്ഞു നിന്ന് കല്ലെറിഞ്ഞവരോട്… എടുത്ത ജോലിക്ക് കൂലി വാങ്ങാതെയാണ് നിങ്ങള്‍ കൂടെയുള്ളവന്റെ മേല്‍ മൂത്രമൊഴിച്ചത്… ഇതാണ് നമ്മുടെ പരാജയം മാധ്യമ മുതലാളിയുടെ തെമ്മാടിത്തരത്തിന് കുഴലൂതുമ്പോള്‍ കൂടെയുള്ളവനെ നമ്മള്‍ കല്ലെറിയും….. സുഹൃത്തെ നമ്മള്‍ എന്നാണ് തൊഴില്‍ സ്ഥാപനത്തിനുമപ്പുറം മനസ്സറിഞ്ഞ് സ്‌നേഹിക്കുന്നവരാവുക…. സഹ പ്രവര്‍ത്തകരെ ഇതാരുടേയും വിജയമല്ല…. നമ്മുടെ പരാജയമാണ്… ഈ പരാജയമുള്ളിടത്തോളം നമ്മള്‍ എന്നും തോറ്റു കൊണ്ടേയിരിക്കും…

നാളെ താരമാകാമെന്ന് കരുതി ഈ രംഗത്തേക്ക് വരുന്നവരോട് …. കണ്ണുനീരും കയ്പും രുചിച്ച് …. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ നിങ്ങള്‍ക്കവിടെ എത്താനാവില്ല… എങ്ങനെയും വാര്‍ത്ത എടുക്കണമെന്ന് മംഗളം ടെലിവിഷന്റെ ആദ്യ ദിനം ക്യാംപില്‍ പറഞ്ഞപ്പോള്‍ അതല്ല ജേര്‍ണലിസമെന്ന് ആ ക്യാംപില്‍ ശബ്ദമുയര്‍ത്തിയ ഒരേ ഒരാള്‍ ഞാനാണ്…. നിങ്ങളിലെ പത്രപ്രവര്‍ത്തകനെ ഇല്ലാതാക്കാന്‍ അതു മതിയെന്നും പറഞ്ഞപ്പോള്‍ അന്നത്തെ ഹീറോ പറഞ്ഞത് TP കേസിലെ പാര്‍ട്ടി അന്വേഷണം പുറത്ത് കൊണ്ടു വരാനാവുമോ എന്നാണ്… ആ തെണ്ടിയോട് അന്നേ പറഞ്ഞു, ഞാന്‍ ചെയ്ത വാര്‍ത്ത കൊണ്ട് ഒരാള്‍ക്ക് കറന്റ് കിട്ടി.. വീടിന് സഹായം കിട്ടി.. ഇതിനുമപ്പുറം ഇംപാക്റ്റ് ഇല്ലെന്ന്… അന്ന് ഇതല്ല ബോംബുണ്ടാക്കലാണ് ജേര്‍ണലിസം എന്ന് പറഞ്ഞവരാണ് കൂട്ടികൊടുപ്പിന് മുന്‍കൈയ്യെടുത്തത്… ടാ നാരായണാ ജേര്‍ണലിസ്റ്റിന് ഫ്രോഡാകാം… ഫ്രോഡിന് ഒരിക്കലും ജേര്‍ണലിസ്റ്റാകാനാവില്ല… സി.ഇ. ഒ ലാഭം കിട്ടുന്ന കച്ചവടം മാമാ പണിയാണ് നിങ്ങള്‍ക്കത് തുടരാം…. എന്റെ ഒരു മാസത്തെ ശമ്പളം ബാക്കിയുണ്ട് പാപത്തിന്റെ പങ്ക് നിന്റെ മക്കള്‍ നക്കട്ടെ…. എനിയ്ക്ക് വേണ്ട..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍