UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധുരിക്കും മാമ്പഴങ്ങള്‍, പുളിക്കുന്ന നയതന്ത്രം

Avatar

ടീം അഴിമുഖം

അതൊരു യാദൃശ്ചികതയേക്കാള്‍, ഇന്ത്യയും പാകിസ്ഥാനും പങ്കുവയ്ക്കുന്ന ചുറ്റുപാടുകളുടെ പ്രതിഫലനമായിരുന്നു. അപകടമേഖലയില്‍ സ്ഥിതിചെയ്യുന്നതും മാമ്പഴ സത്തയ്ക്ക് തണുപ്പിയ്ക്കാന്‍ ബുദ്ധിമുട്ടേറിയതുമായ ബന്ധങ്ങള്‍ പങ്കുവയ്ക്കുന്ന രണ്ട് അയല്‍ക്കാരുടെയും ദേശീയ പഴം, പഴങ്ങളുടെ രാജാവായ മാമ്പഴമാണ്.

1980കള്‍ മുതല്‍ ബന്ധങ്ങളുടെ നിഘണ്ടുവില്‍ സ്ഥാനം പിടിച്ച മാമ്പഴ നയതന്ത്രത്തിന് ശീത ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കാര്യമായി ഒന്നും ചെയ്യാനും സാധിച്ചില്ല. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുമായി മാങ്ങ നയതന്ത്രം പ്രസിദ്ധമായി നടപ്പിലാക്കിയ നവാസ് ഷെരീഫ് ഇത്തവണ നരേന്ദ്ര മോദിയുമായി അത് ആവര്‍ത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു കൂട മാമ്പഴം അദ്ദേഹം മോദിയ്ക്ക് അയച്ചുകൊടുത്തു.

ഈ മുദ്ര നല്‍കുന്ന ആദ്യ പത്ര തലക്കെട്ടുകള്‍ക്കപ്പുറം, വര്‍ഷങ്ങളായി ഇന്ത്യ-പാകിസ്ഥാന്‍ നേതാക്കളുടെ ഈ മാമ്പഴക്കൂട കൈമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ മധുരതരമാക്കുന്നതിന് വേണ്ടി പ്രത്യേകിച്ച് സംഭാവനകള്‍ ഒന്നും ചെയ്തിട്ടില്ല.

പില്‍ക്കാല പാകിസ്ഥാന്‍ നേതാക്കള്‍ക്ക് പിന്തുടരാനുള്ള ഒരു മാര്‍ഗരേഖ എന്ന പോലെ, 1981ല്‍ പാകിസ്ഥാന്‍ നേതാവ് സിയ ഉള്‍ ഹക്ക് ഇന്ത്യന്‍ പ്രസിഡന്റ് നീലം സഞ്ജീവ റെഡ്ഢിയ്ക്കും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്കും അന്‍വര്‍ റാറ്റോള്‍സ് അയച്ചുകൊടുത്തിരുന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമമായ റാറ്റോളാണ് ഈ പ്രത്യേകതരം മാമ്പഴത്തിന്റെ സ്വദേശം. ഇരുരാജ്യങ്ങള്‍ക്കും പൊതുവായി ഉള്ളത് എന്താണെന്ന് ഇത് കാണിച്ചു തരുന്നു.

കോപാകുലരായ റാറ്റോള്‍ നിവാസികള്‍ ഒരാഴ്ചയ്ക്കകം ഇന്ദിരാ ഗാന്ധിയെ സന്ദര്‍ശിക്കുകയും ഒരു കൂട യഥാര്‍ത്ഥ റാറ്റോള്‍ മാമ്പഴം സമ്മാനിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തിന് ശേഷം സിയ ഉള്‍ ഹക്കിനൊപ്പം പൊട്ടിത്തെറിച്ച മാമ്പഴങ്ങള്‍ ബാവല്‍പൂരില്‍ നിന്നുള്ള അന്‍വര്‍ റാറ്റോള്‍സ് ആവാനാണ് സാധ്യത.

ബെസ്റ്റ് ഓഫ് അഴിമുഖം 

ജപ്പാനോട് മോദിയുടെ മണ്ടന്‍ പ്രണയം – പങ്കജ് മിശ്ര എഴുതുന്നു
ഇന്ത്യ-പാക്: മോദി സര്‍ക്കാരിന്‍റേത് തിരിച്ചടിക്കുന്ന തീരുമാനം
അയലത്തെ അദ്ദേഹം
ഒരു മുഴം മുന്‍പേ എറിഞ്ഞ് മോദി
മോദി സര്‍ക്കാരിന്റെ ഇസ്രയേല്‍ പ്രേമത്തിന് പിന്നില്‍

2001ല്‍ ആഗ്ര ഉച്ചകോടിയ്‌ക്കെത്തുന്നതിന് തൊട്ടുമുമ്പ്, പര്‍വേസ് മുഷറഫ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയ്ക്കും മാമ്പഴങ്ങള്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്ര ഉച്ചകോടി സഹായിച്ചില്ല.

2008ലെ മുംബെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള  ഉഭയകക്ഷി ചര്‍ച്ചകള്‍ നിറുത്തിവയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ കടുത്ത മരവിപ്പ് സംഭവിച്ചു. 2010ല്‍ ഭൂട്ടാനില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയ്ക്കിടയില്‍ കണ്ടുമുട്ടിയ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും മുംബൈ അനന്തര വിശ്വാസരാഹിത്യത്തിന്റെ ആഴം കുറയ്ക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ‘നല്ല സമരിയാക്കാരന്റെ പ്രവൃത്തി’ പാകിസ്ഥാന്‍ നേതാവിന് ഇഷ്ടപ്പെടും എന്നൊരു കുറിപ്പിനൊപ്പം 20 കിലോ മാമ്പഴം സിംഗ് ഗീലാനിയ്ക്ക് അയച്ചുകൊടുത്തു. മാസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റില്‍, ഗീലാനി അഞ്ച് കൂട മാമ്പഴം സമ്മാനമായി സിംഗിന് തിരിച്ചും അയച്ചു കൊടുത്തു. രാജ്യ ചരിത്രത്തില്‍ ഏറ്റവും നാശപൂര്‍ണമായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 35 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സഹായം പാകിസ്ഥാന്‍ വിമ്മിഷ്ടത്തോടെ സ്വീകരിച്ചതിന് ശേഷമുള്ള നാളുകളായിരുന്നു അത്.

എന്നാല്‍ മാമ്പഴ നയതന്ത്രം ബന്ധങ്ങള്‍ക്ക് മധുരം പകര്‍ന്നില്ല എന്ന് മാത്രമല്ല,  മുംബെ അനന്തര അവിശ്വാസത്തിന്റെ മൂടുപടം ബന്ധങ്ങളെ ഇപ്പോഴും വലയം ചെയ്തിരിക്കുന്നു. കണക്കുകള്‍ പ്രകാരം, ഇന്ത്യയിലും പാകിസ്ഥാനിലുമായി ഏകദേശം 1500 തരം മാമ്പഴങ്ങളുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളെയും അടുപ്പിക്കുന്നതില്‍ മാമ്പഴ നയതന്ത്രം ഇതുവരെ പരിമിത വിജയങ്ങളേ കൈവരിച്ചിട്ടുള്ളു. എന്നാല്‍ യുഎസുമായുള്ള ബന്ധത്തില്‍ മാമ്പഴ നയതന്ത്രം ഒരു പരിധിവരെ വിജയം കൈവരിച്ചിട്ടുമുണ്ട്. 2006ല്‍ ഇന്ത്യയില്‍ ഹാര്‍ലെ ഡേവിഡ്‌സണ്‍ മോട്ടോര്‍ ബൈക്കുകള്‍ വില്‍ക്കാമെന്ന കരാറിന് പുറത്ത് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ ഇറക്കുമതി നിരോധനം പിന്‍വലിക്കാന്‍ യുഎസ് തയ്യാറായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍