UPDATES

കോഴിക്കോട് ഓടയില്‍ കുടുങ്ങി മൂന്നു പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

കോഴിക്കോട് പാളയത്ത് ഓടയില്‍ കുടുങ്ങി മൂന്നു പേര്‍ മരിച്ചു. ഓട വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികളും ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓടയിലെ വിഷ വാതകം ശ്വസിച്ചതാണ് മരണകാരണം. മരിച്ച തൊഴിലാളികള്‍ ആന്ധ്രാപ്രദേശുകാരാണ്. തളി ജയ ഓഡിറ്റോറിയത്തിന് സമീപത്തെ 12 അടി താഴ്ചയുള്ള ഭൂര്‍ഗഭ ഓടയിലാണ് അപകടമുണ്ടായത്. കെ എസ് യു ഡി പി കരാര്‍ തൊഴിലാളികളായ നരസിംഹം, ഭാസ്‌കര്‍ എന്നിവരാണ് രാവിലെ 10.30-ഓടെ അപകടത്തില്‍പ്പെട്ടത്. ബോധരഹിതരായ ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ കരുവിശ്ശേരി സ്വദേശി മേപ്പക്കുടി നൗഷാദാണ് മരിച്ച ഓട്ടോ ഡ്രൈവര്‍. മൂവരേയും അഗ്നിശമനസേനാ പ്രവര്‍ത്തകരാണ് പുറത്തെടുത്തത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവര്‍ ഓടയില്‍ ഇറങ്ങിയത്.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍