UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിക്കെതിരെ മാണി സി കാപ്പന്‍

അഴിമുഖം പ്രതിനിധി

പാലായില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ എന്‍സിപിയുടെ മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിറ്റിങ് എംഎല്‍എമാരായ തോമസ് ചാണ്ടി കുട്ടനാടും എകെ ശശീന്ദ്രന്‍ എലത്തൂരിലും മത്സരിക്കും. എന്‍സിപിക്ക് ലഭിച്ച നാലാമത്തെ സീറ്റായ കോട്ടയ്ക്കലില്‍ എന്‍ എ മുഹമ്മദ് കുട്ടിയും മത്സരിക്കും.ഇതോടെ 128 സീറ്റുകളില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. ഇനി 12 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയ തര്‍ക്കങ്ങള്‍ തുടരുന്നു. രാവിലെ പാറശാല എംഎല്‍എ എ ടി ജോര്‍ജ്ജിനെ മാറ്റണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ജോര്‍ജ്ജ് വാശി പിടിച്ചതോടെ അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുധീരന്റെ ആവശ്യം ജോര്‍ജ്ജ് തള്ളുകയായിരുന്നു. സോണിയ ഗാന്ധി പാറശാല സീറ്റിന്റെ കാര്യത്തില്‍ ശശി തരൂരിന്റെ അഭിപ്രായവും തേടിയിരുന്നു.

ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മിലെ തര്‍ക്കം വിട്ടുവീഴ്ചകളില്ലാതെ തുടര്‍ന്നു. തര്‍ക്കമുള്ള അഞ്ച് സീറ്റുകള്‍ അടക്കം 30 മണ്ഡലങ്ങളില്‍ സ്‌ക്രീനിങ് കമ്മിറ്റിക്ക് പാനല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. 25 സീറ്റുകളില്‍ സ്‌ക്രീനിങ് കമ്മിറ്റിയും തര്‍ക്കമുള്ള അഞ്ച് സീറ്റുകളില്‍ ഹൈക്കമാന്‍ഡും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും.

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ സോണിയ ഗാന്ധി ഇടപ്പെട്ടിരുന്നു. അവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയിരുന്നു. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് നിര്‍ദ്ദേശം നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍