UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാസന്തിയും ലക്ഷ്മിയുമില്ല; പകരം ആയിരത്തില്‍ ഒരുവന്‍: ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധം

വിനയനോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്ന കമലിന്‌റെ തറവാട്ട് സ്വത്തല്ല അക്കാഡമിയും ഐഎഫ്എഫ്‌കെയുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു

നടന്‍ കലാഭവന്‍ മണിയ്ക്ക് ആദരമായി കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സിബി മലയിലിന്‌റെ ആയിരത്തില്‍ ഒരുവന്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം. മാക്ടയും എഐടിയുസിയും ചേര്‍ന്നാണ് ചലച്ചിത്ര അക്കാഡമിയ്ക്കും ചെയര്‍മാന്‍ കമലിനുമെതിരെ തിരുവനന്തപുരത്തെ കൈരളി തീയറ്റര്‍ കോംപ്ലക്‌സിന് മുന്നില്‍ പ്രതിഷേധം പ്രതിഷേധം സംഘടിപ്പിച്ചത്. മണിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം മേളയില്‍ നിന്ന് ഒഴിവാക്കുകയും അക്കാദമി അംഗമായ സിബി മലയില്‍ സംവിധാനം ചെയ്ത ‘ആയിരത്തില്‍ ഒരുവന്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തത് സ്വജനപക്ഷപാതമാണെന്നാണ് ആരോപണം. കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന് എഐടിയുസി, മാക്ട പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

വിനയന്‌റെ ചിത്രമായത് കൊണ്ടാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഒഴിവാക്കപ്പെട്ടതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വിനയനോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്ന കമലിന്‌റെ തറവാട്ട് സ്വത്തല്ല അക്കാഡമിയും ഐഎഫ്എഫ്‌കെയുമെന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ഹൊറൈസണ്‍ ഹോട്ടലിന് സമീപത്ത് പ്രകടനമായി പ്രതിഷേധക്കാര്‍ എത്തിയത്. മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര, എഐടിയുസി ജില്ലാ സെക്രട്ടറി പട്ടം ശശിധരന്‍, കലാസംവിധായകന്‍ അനില്‍ കുമ്പഴ എന്നിവര്‍ സംസാരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍