UPDATES

ട്രെന്‍ഡിങ്ങ്

അന്തിയുറങ്ങാന്‍ ഇടമില്ലാതിരുന്ന ആതിരയ്ക്കും ആര്‍ച്ചയ്ക്കും മഞ്ജുവിന്റെ സ്‌നേഹക്കൂട്‌

ട്രെയിനുകളിലായിരുന്നു രണ്ടു പെണ്‍കുഞ്ഞുങ്ങളുമായി അമ്മ അന്തിയുറങ്ങിയിരുന്നത്

ആര്‍ച്ചയ്ക്കും ആതിരയ്ക്കും ഇനി സുഖമായി കിടന്നുറങ്ങാം, ഭയമില്ലാതെ അമ്മ രമ്യക്കും. കാരണം അവര്‍ക്കിന്നു സ്വന്തമായി ഒരു വീടുണ്ട്. അടച്ചുറപ്പുള്ള മനോഹരമായ ഒരു വീട്. ഈ വീട് അവര്‍ക്ക് ഒരു വിഷുക്കൈനീട്ടമാണ്; മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ നല്‍കിയ വിഷുക്കൈനീട്ടം. എന്നാല്‍ മഞ്ജു പറയുന്നത്, തനിക്കു ജീവിതത്തില്‍ കിട്ടിയ ഒരിക്കലും മറക്കാന്‍ കഴിയാത്ത വിഷുക്കൈനീട്ടമാണ് ഈ കുഞ്ഞുങ്ങളുടെ പുഞ്ചിരിയെന്നാണ്. ഹരിപ്പാട് ഏവൂര്‍ അമ്പലത്തിനു വടക്ക് പഞ്ചവടി ജംഗ്ഷനടുത്തായി നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിലായിരുന്നു വിലമതതിക്കാനാവാത്ത സമ്മാനങ്ങളുടെ ഈ കൈമാറ്റം നടന്നത്.
പെണ്‍കുഞ്ഞുങ്ങളുമായി അന്തിയുറങ്ങാന്‍ ഓടുന്ന തീവണ്ടികളില്‍ അഭയം തേടിയിരുന്ന രമ്യയുടെ കഥ 2016 ജൂണ്‍ 30 നു മാതൃഭൂമി ദിനപത്രത്തില്‍ വന്നതു കണ്ടാണു മഞ്ജു ആര്‍ച്ചയുടെയും ആതിരയുടെയും ജീവിതത്തിലേക്കു വരുന്നത്. ആദ്യം ഇവര്‍ക്ക് വാടകവീട് ഏര്‍പ്പാട് ചെയ്തു കൊടുത്തു. പിന്നീടു ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ അഞ്ചു സെന്റ് ഭൂമിയില്‍ ഒരു വീട് മഞ്ജു ഇവര്‍ക്കായി നിര്‍മിച്ചു നല്‍കി. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റ് ഔട്ടും ഉണ്ട്. വീടിനോട് ചേര്‍ന്നു ഒരു കടമുറിയും. അത് ജീവിതവഴി.
ഇതിനേക്കാള്‍ ചെറിയ വീടുകളിലാണ് ഈ കുഞ്ഞുങ്ങളുടെ പ്രായത്തില്‍ ഞാന്‍ ജീവിച്ചത്. ഇവരിലൂടെ ഞാന്‍ എന്നെത്തന്നെയാണു കാണുന്നത്. ഇവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള കൂടൊരുക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി ഒപ്പം മാതൃഭൂമിക്കും; ജീവിതത്തില്‍ വലിയൊരു കാര്യം ചെയ്തു തീര്‍ത്തശേഷമുള്ള മഞ്ജുവിന്റെ പ്രതികരണം.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍