UPDATES

ട്രെന്‍ഡിങ്ങ്

പുരോഗതിയിലേക്കും മാറ്റത്തിലേക്കുമുള്ള യാത്രയില്‍ ഇതിലും നല്ലൊരു തുടക്കമില്ല

മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ജോലി കൊടുത്തതിനെക്കുറിച്ച് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ജോലി നല്‍കിയതിനെ പ്രശംസിച്ച് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന്റെ അഭിമാന പാതയിലൂടെയാണ് കൊച്ചി മെട്രോ ഓടിത്തുടങ്ങുന്നത് എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിലെ 23 പേര്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനത്തെ ചരിത്രപരം എന്ന് വിശേഷിപ്പിക്കാം. അടുത്തകാലം വരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍. പക്ഷെ ആ മനോഭാവത്തിന് തിരുത്ത് വന്നു തുടങ്ങിയിരിക്കുന്നു. തലകുനിക്കാതെ ആത്മവിശ്വാസത്തോടെ സമൂഹത്തെ അഭിമുഖീകരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും അവര്‍ക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അണിനിരന്നവരുമാണ് ആ മാറ്റത്തിന് പിന്നില്‍.

‘ആ സാമൂഹിക മുന്നേറ്റത്തിന്റെ നാള്‍വഴിയിലെ നിര്‍ണായകമായ വിജയമാണ് മെട്രോ റെയ്ല്‍ ലിമിറ്റഡ് സൃഷ്ടിച്ചത്. പുരോഗതിയിലേക്കും മാറ്റത്തിലേക്കുമുള്ള യാത്രയില്‍ ഇതിലും നല്ലൊരു തുടക്കമില്ല. സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ട നിരവധി പേരുമായി ജോലി ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വേര്‍തിരിവ് പോലും ആവശ്യമില്ലെന്നാണ് അപ്പോഴൊക്കെ തോന്നിയിട്ടുള്ളത്. അവര്‍ നമ്മള്‍ തന്നെയാണ്. ലിംഗസമത്വത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന പ്രഖ്യാപനത്തോടെ കൊച്ചി മെട്രോ ചലിച്ചു തുടങ്ങുമ്പോള്‍ അന്തരീക്ഷത്തില്‍ കേള്‍ക്കാനാകുന്നതും അതേ വാക്കുകള്‍ തന്നെ’ മഞ്ജു പറയുന്നു.

ലിംഗസമത്വത്തിന്റെ പുതിയ മാതൃകയായാണ് കൊച്ചി മെട്രോ റെയിലില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ ജോലിക്കെടുത്തതിനെ കണക്കാക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും കേരളത്തിന്റെ ഈ ചുവടുവയ്പ്പിനെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍