UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് അവസാനത്തിന്‌റെ ആരംഭം: നോട്ട് പിന്‍വലിക്കലിനെതിരെ വീണ്ടും മന്‍മോഹന്‍ സിംഗ്

ഏറ്റവും മോശമായ അവസ്ഥ വരാനാരിക്കുന്നതേ ഉള്ളൂ. മോദിയുടെ പ്രൊപ്പഗാണ്ട സംബന്ധിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഇത് അവസാനത്തിന്‌റെ ആരംഭമാണ് – നോട്ട് പിന്‍വലിക്കല്‍ നടപടി ഇനിയും വരുത്താനുള്ള വലിയ ദുരിതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. ഏറ്റവും മോശമായ അവസ്ഥ വരാനാരിക്കുന്നതേ ഉള്ളൂ എന്ന് മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‌റെ ജന്‍ വേദന കോണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.

മോദിയുടെ പ്രൊപ്പഗാണ്ട സംബന്ധിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാജ്യത്തിന്‌റെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവുണ്ടാകാന്‍ പോവുകയാണെന്ന് മന്‍മോഹന്‍ സിംഗും മുന്‍ ധനമന്ത്രി പി ചിദംബരവും അഭിപ്രായപ്പെട്ടു. നേരത്തെ പല ഘട്ടങ്ങളിലും റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മില്‍ വിയോജിപ്പുകളുണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ വകുപ്പ് പോലെ റിസര്‍വ് ബാങ്കിനെ പരിഗണിക്കുന്നത് ഇത് ആദ്യമാണെന്ന് ചിദംബരം പറഞ്ഞു. ജിഡിപിയില്‍ വരുന്ന ഒരു ശതമാനത്തിന്‌റെ കുറവ് പോലും ഒന്നര ലക്ഷം കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടാക്കുമെന്നും ചിദംബരം അഭിപ്രായപ്പെട്ടു. നേരത്തെ പാര്‍ലമെന്‌റില്‍ നോട്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍