UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്ത് നാലിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; മനോഹര്‍ പരീക്കറിന് തെരഞ്ഞെടുപ്പ് നിര്‍ണായകം

ഡല്‍ഹിയിലെ ബവന, ആന്ധ്രയിലെ നന്ദ്യാല്‍, ഗോവയിലെ പനജി, വല്‍പോയി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ന്യൂഡല്‍ഹി, ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഡല്‍ഹിയിലെ ബവന, ആന്ധ്രയിലെ നന്ദ്യാല്‍, ഗോവയിലെ പനജി, വല്‍പോയി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ ആംആദ്മി എംഎല്‍എ പാര്‍ട്ടി മാറി ബപിജെപിയില്‍ ചേരുകയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും ചെയ്തതോടെയാണ് ബവനയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് വേണ്ടി ബിജെപി എംഎല്‍എ സിദ്ധാര്‍ത്ഥ കുന്‍കോലീങ്കര്‍ രാജിവച്ചതോടെയാണ് പനാജിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ പരീക്കര്‍ വിശ്വാസ വോട്ട് തേടിയപ്പോള്‍ കൂറ് മാറി ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എ റാണെ രാജിവച്ച ഒഴിവാണ് വല്‍പോയിയില്‍ ഉള്ളത്. ഭൂമ നാഗി റെഡ്ഡി മരിച്ച ഒഴിവാണ് ആന്ധ്രപ്രദേശിലെ നന്ദ്യാലില്‍ ഉള്ളത്.

മുഖ്യമന്ത്രിയായി അധികാരമേറ്റ് ആറ് മാസത്തിനകം ജനവിധി തേടേണ്ട പരീക്കറിനെ സംബന്ധിച്ച് അധികാരത്തില്‍ തുടരാന്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഓഗസ്റ്റ് 28നാണ് വോട്ടെണ്ണല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍