UPDATES

വീഡിയോ

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് സാദത്ത്‌ ഹസന്‍ മന്റോ (നവാസുദീന്‍ സിദ്ദിഖി)

അശ്ലീലമായതാണെങ്കില്‍ പോലും ഒരാള്‍ക്ക് അയാളുടെ അഭിപ്രായം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് മന്റോയുടെ കഥാപാത്രം ക്ലാസില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത്.

ആഗോളവത്കരണ കാലത്ത് എല്ലാ അതിരുകളും ചെറുതായി ലോകം ഒന്നായിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് വളരെ വേഗത്തില്‍ നമുക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതും. നമ്മള്‍ ഇന്ന് പറയുന്ന ഒരു കാര്യം നാളെ മറ്റൊരാള്‍ക്ക് ശത്രുതാപരമായി തോന്നാം. സ്വയം നിയന്ത്രണം അല്ലെങ്കില്‍ സ്വയം തീരുമാനിച്ചുള്ള സെന്‍സര്‍ഷിപ്പുകള്‍ പലപ്പോഴും നല്ലതാണ്. ദക്ഷിണേഷ്യയിലെ വിഖ്യാത എഴുത്തുകാരില്‍ ഒരാളായിരുന്ന സാദത്ത് ഹസന്‍ മെന്റോയുടെ ജീവിതത്തെ കുറിച്ചാണ് നന്ദിത ദാസ് പറയുന്നത്. മന്റോയുടെ ജീവിതം പ്രമേയമാക്കി നന്ദിത ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് നവാസുദീന്‍ സിദ്ദിഖിയാണ്.

ചുറ്റും കാണുന്ന കാര്യങ്ങളെ അതേപടി നിര്‍ഭയമായി അവതരിപ്പിക്കുന്ന ശൈലിയാണ് മന്റോയുടേത്. അശ്ലീലം എഴുതി എന്ന ആരോപണത്തില്‍ പല തവണ മന്റോ നിയമനടപടി നേരിട്ടിട്ടുണ്ട്. താനൊരു അശ്ലീല കഥാകാരനല്ലെന്നും സാധാരണ എഴുത്തുകാരനാണെന്നും മന്റോ പറയുകയും ചെയ്തു. മന്റോ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പപുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് ഒരു ഷോര്‍ട്ട് ഫിലിം തയ്യാറാക്കിയിട്ടുണ്ട് നന്ദിത – ഇന്‍ ഡിഫന്‍സ് ഓഫ് ഫ്രീഡം എന്ന പേരില്‍. അശ്ലീലമായതാണെങ്കില്‍ പോലും ഒരാള്‍ക്ക് അയാളുടെ അഭിപ്രായം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് മന്റോയുടെ കഥാപാത്രം ക്ലാസില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍