UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസത്തിന് എതിരായ മനുഷ്യ സംഗമം ഇന്ന്‌

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ ദിനംതോറും വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കും മത വര്‍ഗീയ ഫാസിസ്റ്റ് പ്രവണതയ്ക്കും എതിരെ സംഘടിപ്പിക്കുന്ന മനുഷ്യ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. നാല്‍പതോളം സംഘടനങ്ങള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന ഫ്രീഡം വാക്കോടെയാണ് പരിപാടിക്ക് തുടക്കമായത്. രാജേന്ദ്ര മൈതാനത്തു നിന്നാണ് ഫ്രീഡം വാക്ക് ആരംഭിച്ചത്. ഹൈക്കോടതി ജംഗ്ഷനില്‍ സമാപിച്ചു.

സംഗമം എറണാകുളം ടൗണ്‍ ഹാളില്‍ ശാസ്ത്രജ്ഞനായ ഡോക്ടര്‍ പിഎം ഭാര്‍ഗവ ഉദ്ഘാടനം ചെയ്യും. വര്‍ദ്ധിക്കുന്ന അസഹിഷ്ണുതയ്ക്ക് എതിരെ പത്മഭൂഷന്‍ പുരസ്‌കാരം തിരികെ നല്‍കി അവാര്‍ഡ് വാപ്‌സിയില്‍ പങ്കെടുത്തയാളാണ് ഭാര്‍ഗവ. നടി റിമാ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ എല്ലാരും ആടണ് എന്ന നൃത്തപരിപാടിയും മനുഷ്യ സംഗമത്തോട് അനുബന്ധിച്ച് നടക്കും.

സംഗമത്തില്‍ സച്ചിദാനന്ദന്‍, ആനന്ദ്, ഷഹബാസ് അമന്‍, പോസ്‌കോ സമര നേതാവായ അഭയ് സാഹു, കോവന്‍, ലീന മണിമേഖല, എം എ ബേബി, കാനം രാജേന്ദ്രന്‍, സികെ ജാനു, സലിം കുമാര്‍, രാജീവ് രവി തുടങ്ങിയവര്‍ പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍