UPDATES

മനുഷ്യസംഗമത്തെ അനുകൂലിച്ച് തൃശൂര്‍ ലോകോളേജില്‍ നടന്ന പരിപാടി പോലീസ് തടസ്സപ്പെടുത്തി

അഴിമുഖം പ്രതിനിധി

മാര്‍ച്ച് 26,27  തീയതികളില്‍  തൃശൂരില്‍ നടക്കാനിരിക്കുന്ന മനുഷ്യ സംഗമത്തിന്റെ പ്രചരണാര്‍ഥം തൃശൂര്‍ ലോ കോളെജില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച  നാടകം പൊലീസ് തടഞ്ഞു. മുന്‍കൂട്ടി അനുവാദം വാങ്ങിയില്ല  എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് കലാപരിപാടികള്‍ തടഞ്ഞത്. നാടകാവതരണം നടക്കുന്നതിനിടെ കയറി വന്ന പോലീസ് കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു എന്ന്  വിദ്യാര്‍ഥികള്‍ പറയുന്നു. സംഘാടകരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചും, വിദ്യാര്‍ത്ഥികളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയുമാണ്പോ ലീസ് പിന്‍മാറിയത്. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറയുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍