UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൂറുകണക്കിന് ആളുകളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്‌കരിച്ചു

അജിതയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നേരിട്ട് കണ്ട് അന്വേഷിച്ചപ്പോഴും മൃതദേഹം ഏറ്റെടുക്കാന്‍ താത്പര്യം കാണിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്

നിലമ്പൂരില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും വെടിവച്ചു കൊന്ന മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്‌കരിച്ചു. അജിതയക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാനായി നൂറുകണക്കിന് ആളുകളാണ് കോഴിക്കോട് വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍ എത്തിയത്. പൊതുദര്‍ശനവും മുദ്രാവാക്യം വിളിയും പാടില്ല എന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കനത്ത പോലീസ് കാവലിലാണ് ചടങ്ങുകള്‍ നടത്തിയത്. മൃതദേഹം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിട്ടുകൊടുക്കാതെ പോലീസിന്റെ മേല്‍നോട്ടത്തിലാണ് സംസ്‌കരിച്ചത്.

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അജിതയെ അവസാനമായി കാണാനായി പോലീസ് അനുവദിച്ചിരുന്നു. സംസ്‌കാര ചടങ്ങിലേക്ക് ഗ്രോ വാസു, തുഷാര്‍ നിര്‍മ്മല്‍ സാരഥി, അജിതയുടെ സഹപാഠി ഭഗവത് സിങ് എന്നിങ്ങനെ ഏതാനുംപേര്‍ക്ക് മാത്രമാണ് പോലീസ് പ്രവേശനം നല്‍കിയത്.

അജിതയുടെ മൃതദേഹത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നു/അനീബ് പിഎ ഫെയ്‌സ്ബുക്കില്‍ ഇട്ട വീഡിയോ
[fb_pe url=”https://www.facebook.com/100008169335581/videos/1826529584296002/” bottom=”30″]
മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി ഇടപെട്ട് നീട്ടിവെച്ചത് സഹപാഠി ഭഗവത് സിങ്ങിന്റെ ഹര്‍ജിയെ തുടര്‍ന്ന് മൃതദേഹം ഇന്നുതന്നെ സംസ്‌കരിക്കണമെന്ന് കോടതി ഇന്നലെയാണ് നിര്‍ദേശം നല്‍കിയത്. അജിതയുടെ മൃതദേഹം തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭഗവത് സിങ്ങ് കോടതിയെ സമീപിച്ചത്.

ചെന്നൈയില്‍ പോയി അജിതയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നേരിട്ട് കണ്ട് അന്വേഷിച്ചപ്പോഴും മൃതദേഹം ഏറ്റെടുക്കാന്‍ താത്പര്യം കാണിച്ചില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തമിഴ്‌നാട് പോലീസിന്റെ ഭീഷണിയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാത്തതെന്ന് ഒരു ആരോപണമുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍