UPDATES

കളമശ്ശേരിയില്‍ ദേശീയ പാത അതോറിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം

അഴിമുഖം പ്രതിനിധി

കൊച്ചിയിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. കളമശ്ശേരി ദേശീയ പാത അതോറിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിലെ ഫയലുകൾ നശിപ്പിക്കുകയും ചുമരിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ പതിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വയനാട്ടിലെ തിരുനെല്ലിയില്‍  കെടിഡിസിയുടെ ടാമിറിന്റ് റിസോര്‍ട്ടിന്  നേരെ നടന്ന ആക്രമണത്തിന് പിന്നിലും മാവോയിസ്റ്റുകളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചുള്ള പോസ്റ്ററുകള്‍ സമീപത്ത് പതിച്ചിരുന്നു. 

നേരത്തെ പനമ്പിള്ളി നഗറിലെ നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസ്, കണ്ണൂര്‍ നിടുമ്പോയിലെ ക്വാറി, വയനാട്ടിലെ വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഓഫീസ്, പാലക്കാട് കെ എഫ് സി റെസ്റ്റോറന്‍റ് എന്നിവയ്ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും മാവോയിസ്റ്റുകളാണെന്ന് പോലീസ് ആരോപിച്ചിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍