UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിലമ്പൂരില്‍ ‘മാവോയിസ്റ്റ്’ ലക്ഷ്യം മന്ത്രി ആര്യാടന്‍?

Avatar

യാസിര്‍ എ എം

നിലമ്പൂരില്‍ മവോയിസ്റ്റുകളെന്ന് കരുതുന്നവരുടെ ലക്ഷ്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വൈദ്യുതി മന്ത്രിയുമായ ആര്യാടനെന്ന് സൂചന. നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല്, കരുളായി, മുണ്ടേരി എന്നീ പ്രദേശത്ത് മവോയിസ്റ്റുകളെന്ന് കരുതുന്നവരുടെ സാന്നിധ്യം ഉളളതായി പോലീസ്സ് സ്ഥിരീരികരിച്ചിരുന്നു.

ഇതില്‍ മുണ്ടേരിയിലെ അപ്പംകാവ്, ചെമ്പ്ര എന്നീ കോളനികളില്‍ നിന്നും കണ്ടെടുത്ത ലഘുലേഖകളും മറ്റും അതിന്റെ തെളിവുകളായി 2013ല്‍ തന്നെ അന്നത്തെ ഉത്തരമേഖലാ ഐ.ജി ഗോപിനാഥ് ശേഖരിച്ചിരുന്നു. മുണ്ടേരി നിബിഡ വനമേഖലയില്‍ ഉള്‍ഭാഗത്തുളള കോളനികളാണ് അപ്പംകാവും ചെമ്പ്രയും. ഇവ കൂടാതെ മറ്റ് നാല് കോളനികളിലും കഴിഞ്ഞ വര്‍ഷം നിരവധി തവണ മവോയിസ്റ്റുകകളെന്ന് കരുതുന്ന സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നതിനെ തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ടും ലോക്കല്‍ സേനയെയും അന്വേഷണവും തിരച്ചിലും നടത്തിയിരുന്നു. 

പോത്തുകല്ല് പഞ്ചായത്തില്‍ മാത്രം 23 ആദിവാസികോളനികളാണുളളത്. കോളനിയിലെ ആദിവാസികള്‍ അനുഭവിക്കുന്ന നിത്യദുരിതങ്ങള്‍ ചൂണ്ടികാണിക്കുന്ന ലഘുലേഖനങ്ങളാണ് ചെറുസംഘങ്ങള്‍ കോളനിയില്‍ വിതരണം ചെയ്തിരുന്നത്. സംഘം മാവോയിസ്റ്റുകളാണെന്നത് പൊലിസിന്റെ കെട്ടുകഥയാണെന്ന വാദമുണ്ടെങ്കിലും ആദിവാസികളെ കേന്ദ്രീകരിച്ചു സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ വിശ്വസിക്കുന്നുണ്ട്. 127 കുടുംബങ്ങളുളള അപ്പംകമ്പ് കോളനിയില്‍ ഇടക്കിടെ സായുധധാരികളെത്താറുണ്ടെന്നും ലഘുലേഖകള്‍ വിതരണം ചെയ്യാറുണ്ടെന്നും കോളനി നിവാസികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുണ്ടേരി നിബിഡ വനത്തിനകത്തെ കോളനികള്‍ ഒഴിപ്പിച്ച് വനമേഖല ചില സ്വകാര്യവ്യക്തികള്‍ക്കു നല്‍കാനുളള സര്‍ക്കാര്‍ നീക്കം ആദിവാസികള്‍ക്കിടയില്‍ ആശങ്ക പരത്തിയിരുന്നു. ഇത്തരം ആശങ്കകള്‍ മുന്‍നിര്‍ത്തി ആരോ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ വേലായുധന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് പോത്തുക്കല്ല് മേഖലയില്‍ പൊലിസ് സംഘം പരിശോധന ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. 

നിലമ്പുരില്‍ മാവോയിസ്റ്റുകള്‍ ലക്ഷ്യവെക്കുന്നത് മന്ത്രി ആര്യാടന്‍ മുഹമ്മദിനെയാണെന്ന് പൊലിസിനു വിവരം ലഭിച്ചതായും സുചനുയുണ്ട്.  ഇതെ തുടര്‍ന്ന് മന്ത്രിയുടെ നിലമ്പുരിലെ വസതിയല്‍ പ്രത്യേക സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. മവോയിസ്റ്റ് വേട്ടയില്‍ പരിചയ സമ്പന്നനായ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മെഹ്‌റ മലപ്പുറുത്ത് ചര്‍ജ്ജെടുത്തത് മന്ത്രിക്കെതിരെ ആക്രമണമുണ്ടാവുമെന്ന ഭീഷണിയെ തുടര്‍ന്നാണെന്ന് പോലീസുകാര്‍ക്കിടയില്‍ സംസാരമുണ്ട്. അട്ടപ്പാടിയിലെ കുമളിയിലും മറ്റുമുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് രഹസ്യപ്പോലീസിനെ വിന്യസിപ്പിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍