UPDATES

മാവോയിസ്റ്റ് വേട്ട: ജോര്‍ജ്ജിനെതിരെ ചെന്നിത്തലയും മുരളിയും

അഴിമുഖം പ്രതിനിധി

മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ മുരളീധരന്‍ എംഎല്‍എയും രംഗത്തെത്തി. മാവോയിസ്റ്റുകളെയാണ് പി സി ജോര്‍ജ്ജ് ഉപദേശിക്കേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകള്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാല്‍ സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. ബുള്ളറ്റ് കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അക്രമം കാണിക്കുന്നവരെ അമര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് നുഴഞ്ഞ് കയറുന്ന മാവോയിസ്റ്റുകളെ സായുധമായി തന്നെ നേരിടണം. ആയുധവുമായി വരുന്നവരെ അമര്‍ച്ച ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മുരളീധരന്‍ പറഞ്ഞു. അടിയന്തിരാവസ്ഥ കാലത്ത് നക്‌സല്‍ വേട്ടയുടെ പേരില്‍ കേരളത്തെ ഞെട്ടിച്ച പോലീസ് പീഢനങ്ങള്‍ നടക്കുകയും രാജന്‍, വര്‍ക്കല വിജയന്‍ തുടങ്ങിയവരുടെ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത കാലത്ത് കേരളത്തില്‍ ആഭ്യന്തരമന്ത്രിയായിരുന്നു കെ കരുണാകരന്റെ മകനും ശിഷ്യനുമാണ് ഇപ്പോള്‍ ജോര്‍ജ്ജിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍