UPDATES

ആഭ്യന്തരമന്ത്രി വക്രബുദ്ധിയായ ചെന്നായ; വിമര്‍ശനവുമായി മാവോയിസ്റ്റ് മുഖപത്രം

അഴിമുഖം പ്രതിനിധി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സി.പി.ഐ. മാവോയിസ്റ്റിന്റെ മുഖപത്രമായ കാട്ടുതീ. ആദിവാസികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാഗ്ദാനം ചെയ്യുന്ന ചെന്നിത്തല പുതിയ ഒറ്റുകാരെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരയൂറ്റി കുടിക്കാനുള്ള ചെന്നായുടെ വക്രബുദ്ധിയാണ് ചെന്നിത്തലയുടെതെന്നും മുഖപത്രം പറയുന്നു.

ആദിവാസികള്‍ക്ക് ജീവിക്കാന്‍ മൊബൈല്‍ ഫോണല്ല, ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കാടിന്റെയും, വെള്ളത്തിന്റെയും, ഭൂമിയുടെയും മേലുള്ള സ്വന്തം രാഷ്ട്രീയ അധികാരമാണ് വേണ്ടത്. കര്‍ഷകരെ ചൂഷണം ചെയ്യുന്ന മന്ത്രിമാരെയും, ഉദ്യോഗസ്ഥരെയും പാഠംപഠിപ്പിക്കണം. മന്ത്രിമാര്‍ കര്‍ഷകരുടെ ശവത്തില്‍ കുത്തി രസിക്കുകയാണെന്നും മുഖ പത്രം കുറ്റപ്പെടുത്തുന്നു. മാനന്തവാടി മാതൃഭൂമി ദിനപത്രത്തിന്റെ ഓഫീസില്‍ ഇന്നലെ രണ്ട് കോപ്പി പത്രം വിലാസമെഴുതിയ കവറില്‍ ലഭിച്ചത്. 2015 ആഗസ്ത് മാസത്തിലെ കാട്ടുതീയുടെ 23ാം ലക്കമാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍