UPDATES

Custodial Death

കോട്ടയം കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തും

അഴിമുഖം പ്രതിനിധി

കോട്ടയം മരങ്ങാട്ടുപള്ളിയില്‍ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവം ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. സിബിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ വൈദ്യ പരിശോധയനക്ക് വിധേയനാക്കേണ്ടിയിരുന്നതാണ്. ദേശീയ മനുഷ്യാവകാശ ചട്ടങ്ങള്‍ പ്രകാരം ചെയ്യേണ്ടിയിരുന്നതാണെങ്കിലും സിബിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയില്ല. ജുഡീഷ്യല്‍ അന്വേഷണം ഏത് വിധത്തില്‍ വേണമെന്ന് പ്രതിപക്ഷവുമായി കൂടിയാലോചിച്ച് തീരുമാനിക്കും. സിബിയെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും മാന്യമായി പെരുമാറാതിരുന്ന പൊലീസിനെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്‌ മരിച്ച സിബിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. കസ്റ്റഡി മരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍