UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ പാത മാറ്റണമെന്ന് മറാത്ത ഗ്രാമീണര്‍; പിന്നില്‍ മദ്യശാലകള്‍ വേണ്ടെന്ന കോടതി ഉത്തരവോ?

ചില ഗ്രാമപ്രതിനിധികള്‍ തങ്ങളുടെ ആവശ്യത്തിന് കാരണം കോടതി വിധിയാണെന്ന് വ്യക്തമാക്കി

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ നിരോധിച്ചു കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെ ദേശീയ, സംസ്ഥാന പാതകള്‍ക്കെതിരെ മഹാരാഷ്ട്രയിലെ ഗ്രാമീണര്‍. തങ്ങള്‍ക്ക് ദേശീയ, സംസ്ഥാന പാതകള്‍ വേണ്ടെന്നാണ് ഇവര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയപാതാ വികസന അതോറിറ്റിയ്ക്കും പൊതുമരാമത്ത് വകുപ്പിനും ലഭിച്ചിരിക്കുന്ന നിരവധി കത്തുകളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കോടതി ഉത്തരവ് ബാധിക്കാനിടയുള്ള ഒട്ടനവധി ഗ്രാമങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്ന കത്തുകളില്‍ ദേശീയ-സംസ്ഥാന പാതകളുടെ അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ദേശീയ സംസ്ഥാന പാതകള്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മതപരമായ ആഘോഷങ്ങള്‍ക്ക് തടസ്സമാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുവെന്നുമുള്ള കാരണങ്ങളാണ് കത്തുകളില്‍ പറയുന്നതെങ്കിലും യഥാര്‍ത്ഥ കാരണം കോടതി വിധിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചില ഗ്രാമപ്രതിനിധികള്‍ തങ്ങളുടെ ആവശ്യത്തിന് കാരണം കോടതി വിധിയാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഉത്തരവ് നടപ്പാക്കുന്നതോടെ മഹാരാഷ്ട്രയില്‍ പതിനയ്യായിരത്തിലധികം ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചുപൂട്ടേണ്ടി വരും.

പാതകള്‍ മാറ്റണമെന്ന് ചിലയിടങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പട്ടേല്‍ വ്യക്തമാക്കി. അതേസമയം ഈ ആവശ്യങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍