UPDATES

കായികം

ഞാന്‍ ഒരു വലിയ തെറ്റു ചെയ്തു; നിരോധിത ഉത്തേജക മരുന്ന് കഴിച്ചതായി മരിയ ഷറപ്പോവയുടെ കുറ്റസമ്മതം

Avatar

അഴിമുഖം പ്രതിനിധി

ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടെന്ന് ടെന്നീസ് താരം മരിയ ഷറപ്പോവയുടെ കുറ്റസമ്മതം. ഞാന്‍ ഒരു വലിയ തെറ്റ് ചെയ്തു. എന്റെ ആരാധകരെ നിരാശരാക്കി. ഞാന്‍ മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു .ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. ലോക മുന്‍ ഒന്നാം നമ്പര്‍ താരം വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരി 26ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് താരം പരാജയപ്പെട്ടതായി വ്യക്തമായത്. ഇതിനുള്ള ശിക്ഷ എന്താണോ അത് അനുഭവിച്ചേ മതിയാകൂ. ഇത്തരത്തില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. കരിയര്‍ തുടരാന്‍ മറ്റൊരു അവസരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഷറപ്പോവ പറഞ്ഞു.ഷറപ്പോവ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു എന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഷറപ്പോവയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു എന്നും ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചു.

ഷറപ്പോവ മെല്‍ഡോണിയം എന്ന നിരോധിച്ച പദാര്‍ത്ഥം ഉപയോഗിച്ചു എന്നാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ മെല്‍ഡോണിയം 2006 മുതല്‍ ഉപയോഗിക്കുന്നുണ്ടെന്നും കഴിക്കുന്ന സമയത്ത് ഇതൊരു നിരോധിത വസ്തു ആയിരുന്നില്ലെന്നും ഷറപ്പോവ പറഞ്ഞു. ഈവര്‍ഷം മുതലാണ് മെല്‍ഡോണിയം നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ പട്ടിക ശ്രദ്ധിച്ചില്ലെന്നും അതാണ് ഇത്തരം ഒരു പിഴവ് വരാന്‍ കാരണമായും ഷറപ്പോവ പറയുന്നത്.

സസ്‌പെന്‍ഷന്‍ നേരിടേണ്ടി വനരുമെങ്കിലും ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഒളിമ്പികിസ് മത്സരത്തില്‍ ഷറപ്പോവയ്ക്ക് പങ്കെടുക്കാന്‍ കഴിയുമെന്നു പ്രതീക്ഷുന്നതായി റഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ മേധാവി ഷാമില്‍ തര്‍പിഷേവ് പ്രതികരിച്ചു. ഡോക്ടര്‍മാരുടേയും ഫിസിയോ തെറാപിസ്റ്റുകളുടേയും നിര്‍ദ്ദേശ പ്രകാരം കായിക താരങ്ങള്‍ വിവിധം തരം മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് തന്നെ ആകും ഷറപ്പോവയ്ക്കും സംഭവിച്ചിട്ടുണ്ടാവുക എന്നും ഷാമില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍