UPDATES

എഡിറ്റര്‍

ആണ്‍ വേഷം കെട്ടി താലിബാനെ പറ്റിച്ചു; ആവേശമായി പാക് സ്ക്വാഷ് താരം

Avatar

സ്‌ക്വാഷ് കളിക്കുന്നതിനായി ആണ്‍കുട്ടിയുടെ വേഷംകെട്ടി താലിബാനെ പറ്റിച്ച് പാക് പെണ്‍കുട്ടിയുടെ കഥ കായികരംഗത്ത് പുതിയ ആവേശമാകുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് തന്റെ അഭിനിവേശങ്ങള്‍ക്ക് പിന്നാലെ പോയ മരിയ തൂര്‍പാകി വാസിറാണ് ഇപ്പോള്‍ കായികരംഗത്തെ താരം. പാകിസ്ഥാനിലെ ഏറ്റവും യാഥാസ്ഥിതിക നഗരങ്ങളിലൊന്നും താലിബാന്‍ ഭീകരവാദികളുടെ കേന്ദ്രവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെക്കന്‍ വാസിറിസ്ഥാനിലാണ് തൂര്‍പാകി ജനിച്ചത്.

സ്‌ക്വാഷ് കളിയിലുള്ള അവരുടെ താല്‍പര്യമാണ് താലിബാനെ എതിര്‍ക്കാനും ധീരമായ നടപടികള്‍ സ്വീകരിക്കാനും മരിയയെ പ്രാപ്തയാക്കിയത്. കഴിഞ്ഞ 16 വര്‍ഷമായി ആണ്‍കുട്ടിയുടെ വേഷം ധരിച്ച് അവര്‍ പരിശീലനം നടത്തുന്നു. ചെങ്കിംസ് ഖാന്‍ എന്ന അപരനാമത്തിലാണ് അവര്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ 2006ല്‍ പ്രൊഫഷണല്‍ സ്‌ക്വാഷിലേക്ക് കടന്നതിന് ശേഷം തന്റെ വേഷപ്പകര്‍ച്ച അവര്‍ ഉപേക്ഷിക്കുകയും സ്വന്തം പേരില്‍ തന്നെ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. എന്നാല്‍ വിവരമറിഞ്ഞ താലിബാന്‍ നേതൃത്വം ഇത്തരം ഒരു ‘പ്രൊഫഷന്‍’ സ്വീകരിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് വിധിച്ചു. തുടര്‍ന്നുള്ള മൂന്നു വര്‍ഷം അവര്‍ക്ക് വീട്ടില്‍ അടച്ചിരിക്കേണ്ടി വന്നു. എന്നാല്‍ 2009ല്‍ കോര്‍ട്ടിലേക്ക് മടങ്ങിവന്ന മരിയ കൂടതല്‍ പരിശീലന അവസരങ്ങള്‍ ലാക്കാക്കി കാനഡയിലെ ടൊറാന്റോയിലേക്ക് താമസം മാറ്റി. 2012ല്‍ അവര്‍ ജീവിതത്തിലെക്കാലവും ആഗ്രഹിച്ചിരുന്നതു പോലെ പാകിസ്ഥാനിലെ ഒന്നാം നമ്പര്‍ വനിത സ്‌ക്വാഷ് താരമായി മാറി. തന്റെ യാത്രയുടെ തീവ്രത ആത്മകഥാരൂപത്തില്‍ പ്രസിദ്ധീകരിച്ച അവര്‍ ഇന്ന് പാകിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരുടെ മുന്‍നിരയില്‍ ഉണ്ട്.

കൂടുതല്‍ വായിക്കാന്‍; https://goo.gl/FSzw6r

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍