UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മാര്‍ക് ട്വയ്‌ന്റെ ജന്മദിനവും ഗുജ്‌റാളിന്റെ ചരമദിനവും

Avatar

1835 നവംബര്‍ 30
മാര്‍ക് ട്വയ്‌ന്റെ ജന്മദിനം

ഇംഗ്ലീഷ് സാഹിത്യത്തിലെ കുലപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍ക് ട്വയ്ന്‍ 1835 നവംബര്‍ 30 ന് ജനിച്ചു. മിസൗറിയിലെ ഫ്‌ളോറിഡയാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. സാമുവല്‍ ലാങ്ഹോണ്‍ ക്ലെമന്‍സ് എന്നായിരുന്നു മാതാപിതാക്കള്‍ അദ്ദേഹത്തിന് നല്‍കിയ പേര്. 13 വയസ്സു മുതല്‍ ക്ലെമന്‍സ് ഒരു പ്രസിദ്ധീകരണശാലയില്‍ സഹായിയായി ജോലി ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് തന്റെ മൂത്ത സഹോദരനൊപ്പം ഹനിബാള്‍ എന്ന പ്രശസ്തമായ പ്രസിദ്ധീകരണത്തില്‍ ജോലിക്കു ചേര്‍ന്നു.

സാഹിത്യരംഗത്തേക്ക് കടക്കുന്നതിനു മുമ്പ് ക്ലെമസ് ആവിയന്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് ഓടിക്കാനുള്ള പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കിയിരുന്നു. 1989 ല്‍ തന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സിലാണ് ഈ ലൈസന്‍സ് അദ്ദേഹം സ്വന്തമാക്കുന്നത്. തുടര്‍ന്ന് രണ്ടു വര്‍ഷം അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു. ഈ സമയത്താണ്് മാര്‍ക് ട്വയ്ന്‍ എന്ന് പേര് അദ്ദേഹം നേടുന്നത്. ബോട്ട് ഡ്രൈവര്‍ എന്ന നിലയില്‍ നടത്തുന്ന യാത്രകള്‍ ഹാസ്യരൂപത്തില്‍ എഴുതുന്നതില്‍ വൈദഗദ്യം കാണിച്ചിരുന്ന മാര്‍ക് ട്വയ്ന്‍ വൈകാതെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ റിപ്പോര്‍ട്ടറായി ജീവിതം ആരംഭിച്ചു. ദി സെലിബ്രേറ്റഡ് ജംപിങ് ഫ്രോഗ് ഓഫ് കലവെറസ് കണ്‍ട്രി എന്ന കൃതിയിലൂടെയാണ് ലോക സാഹിത്യത്തിലേക്ക് മാര്‍ക്് ട്വയ്ന്‍ കടന്നുവരുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രം.

2012 നവംബര്‍ 30
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാള്‍ അന്തരിച്ചു

ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രി ആയിരുന്ന ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ 2012 നവംബര്‍ 30 ന് അന്തരിച്ചു. മിതഭാഷിയും സൗമ്യനുമായിരുന്ന ഗുജ്‌റാള്‍ ദേവഗൗഡയുടെ പിന്‍ഗാമി ആയാണ് 1997 ഏപ്രില്‍ 21 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയവൃത്തത്തിലെ ബുദ്ധിജീവി എന്ന പേര് ഗുജ്‌റാളിന് സ്വന്തമായിരുന്നു.

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ഗുജ്‌റാള്‍ ഇന്ദിര ഗാന്ധി മന്ത്രിസഭയില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. 19975 ലെ അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്റെ പേരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ ഇന്ദിര പുറത്താക്കി. പിന്നീട് ഗുജ്‌റാളിനെ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. 1989 ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് വി പി സിംഗ് നേതൃത്വം നല്‍കുന്ന ജനത പാര്‍ട്ടിയില്‍ ചേര്‍ന്നു. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ മികച്ച പേരു സമ്പാദിക്കാന്‍ ഗുജ്‌റാളിന് സാധിച്ചിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ ഗുജ്‌റാളിന്റെ സിദ്ധാന്തങ്ങള്‍ തെക്കന്‍-ഏഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍