UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്‍ഡേഴ്‌സണിന്റെ പരാമര്‍ശം ‘അങ്ങേയറ്റം അസ്വസ്ഥത’ ഉളവാക്കുന്നതെന്ന് സുക്കര്‍ ബര്‍ഗ്‌

അഴിമുഖം പ്രതിനിധി

ഫേസ് ബുക്കിലെ ഉദ്യോഗസ്ഥനായ മാര്‍ക് ആന്റേഴ്‌സണ്‍ ഇന്ത്യയ്‌ക്കെതിരെ പോസ്റ്റ് ചെയ്ത പരാമര്‍ശത്തെ തള്ളി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആന്റേഴ്‌സണ്‍ പിന്നീട് ഡിലീറ്റ് ചെയ്ത പരാമര്‍ശം അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഇന്ത്യ തനിക്ക് വ്യക്തിപരമായും ഫേസ് ബുക്കിനും പ്രധാനപ്പെട്ടതാണെന്നും ഇന്ത്യ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് ബോര്‍ഡ് അംഗമായ ആന്‍ഡേഴ്‌സണ്‍ കോളനി വിരുദ്ധത ദശാബ്ദങ്ങളായി ഇന്ത്യന്‍ ജനതയ്ക്ക് സാമ്പത്തികമായി മഹാദുരന്തമായിരുന്നുവെന്നും എന്തിനിപ്പോള്‍ നിര്‍ത്തുന്നുവെന്നുമായിരുന്നു ആന്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തിരുന്നത്.

ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റിന് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നാണ് ആന്‍ഡേഴ്‌സണ്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഈ തീരുമാനം ഫേസ് ബുക്കിന്റെ ഫ്രീ ഇന്റര്‍നെറ്റ് പദ്ധതിയെ ബാധിച്ചിരുന്നു.

ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആന്‍ഡേഴ്‌സണ്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍