UPDATES

എഡിറ്റര്‍

ലുലിയ ഡാറ്റാ സെന്ററിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്തുവിട്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

Avatar

വടക്കന്‍ സ്വീഡനിലെ ലുലിയ ഡാറ്റാ സെന്ററിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫെയ്‌സ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആര്‍ട്ടിക് സര്‍ക്കളില്‍ നിന്ന് 70 മൈല്‍ അകലെയാണ് ആറ് ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ വലിപ്പമുള്ള ലുലിയ ഡാറ്റാ സെന്റര്‍. ലുലിയ ഡാറ്റാ സെന്ററിലെ ആധുനിക ടെക്‌നോളജി സംവിധാനങ്ങള്‍ വെളിവാക്കുന്നതാണ് സുക്കര്‍ബര്‍ഗ് പുറത്തുവിട്ട ചിത്രങ്ങള്‍.

സങ്കീര്‍ണ്ണമായ സാങ്കേതിക ഇന്‍ഫ്രാസ്ട്രക്ച്ചറിന് മികച്ച ഒരു ഉദാഹരണമാണ് ലുലിയ ഡാറ്റാ സെന്റര്‍ എന്നും തങ്ങളുടെ നൂതന സാങ്കേതികവിദ്യകള്‍ മനസ്സിലാകുവാന്‍ ചില ചിത്രങ്ങള്‍ ഷെയറുചെയ്യുന്നുവെന്നും പറഞ്ഞാണ് സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലൂടെ ഡാറ്റാ സെന്ററിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഡാറ്റാ സെന്ററിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്തുവിട്ട മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തണുത്ത കലാവസ്ഥ ആവിശ്യമുള്ള ഡാറ്റാ സെന്ററുകള്‍ക്ക് തികച്ചും അനുയോജ്യമായയിടമാണ് ലുലിയ. വര്‍ഷത്തില്‍ കൂടുതല്‍ ദിവസങ്ങളിലും മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിനു താഴെയാണ് ലുലിയയിലെ താപനില. അവിടുത്തെ കാലവസ്ഥയില്‍ ഡാറ്റാ സെന്ററിലെ ആയിരകണക്കിന് വരുന്ന സെര്‍വറുകള്‍ തണുപ്പിക്കാന്‍ സാധാരണ ഫാനുകള്‍ മതിയാകും.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/pRcxrl

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍