UPDATES

വിപണി/സാമ്പത്തികം

പുനരുദ്ധാരണം; കേരളം ലോകബാങ്കില്‍ നിന്നും 3000 കോടി വായ്പയെടുത്തേക്കും

2015 ല്‍ സുനാമി ഉണ്ടായപ്പോള്‍ 100 മില്ല്യണ്‍ ഡോളറായിരുന്നു വിവിധ ഏജന്‍സികളില്‍ നിന്നും തമിഴ്‌നാട് വായ്പയെടുത്തത്.

പ്രളയം വിതച്ച നാശ നഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ സാമ്പത്തിക സഹായത്തിനായി കേരളം ലോക ബാങ്കിനെ
സമീപിച്ചേക്കും. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണ് കേരളം വായ്പയ്ക്ക് സമീപിക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഒരു മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ വായ്പാ തുക സംബന്ധിച്ച് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ 3000 കോടി രൂപയോളം വായ്പയെടുക്കാനാണ് നീക്കമെന്നാണ് സര്‍ക്കാറിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ഒാണ്‍ലൈന്‍ മാധ്യമമായ ലൈവ് മിന്റ് റിപോര്‍ട്ട് ചെയ്യുന്നു.

ദുരിതത്തില്‍ നിന്നും കരകയറുന്നതിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കന്നതിനും അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതില്‍ ലോക ബാങ്ക് ആയിരിക്കും കുടുതല്‍ അഭികാമ്യമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വായ്പ സംബന്ധിച്ച നേരിട്ടുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കാല താമസം ഉണ്ടാകില്ലെന്നും പിണറായി പറയുന്നു.

പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടയുള്ള സംഭവങ്ങളില്‍ ഉണ്ടാവുന്ന കെടുതികള്‍ നേരിടുന്നതിനായി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും നേരത്തെ വിദേശ ധനകാര്യ സ്ഥാപനങ്ങുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. 2015 ല്‍ സുനാമി ഉണ്ടായപ്പോള്‍ 100 മില്ല്യണ്‍ ഡോളറായിരുന്നു വിവിധ ഏജന്‍സികളില്‍ നിന്നും തമിഴ്‌നാട് വായ്പയെടുത്തത്. ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്പമെന്റ് ബാങ്ക് ( എഡിബി), യുഎന്‍ഡിപി എന്നിവ എന്നീ സംഘടനകളില്‍ നിന്നായിരുന്നു തമിഴ്‌നാട് വായ്പ കരസ്ഥമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍