UPDATES

വിപണി/സാമ്പത്തികം

പെട്രോള്‍, ഡീസല്‍ വില 2014 മുതലുള്ള ഏറ്റവും കൂടിയ നിരക്കില്‍

80 രൂപ 10 പൈസയാണ് മുംബൈയില്‍ പെട്രോള്‍ വില. ഡീസലിന് 67.30 രൂപ.

2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള റെക്കോഡ് നിരക്കിലെത്തി നില്‍ക്കുകയാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ്. 80 രൂപ 10 പൈസയാണ് മുംബൈയില്‍ പെട്രോള്‍ വില. ഡീസലിന് 67.30 രൂപ. ഇവിടെ മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) നിരക്ക് വളരെ ഉയര്‍ന്നിരിക്കുന്നതാണ് കാരണം. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 72.38 രൂപ, ഡീസല്‍ 63.20 രൂപ എന്നിങ്ങനെയാണ് ഇപ്പോള്‍ വില.  ഡിസംബറിന് ശേഷം 3.31 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസല്‍ വില 4.86 രൂപ കൂടി. വരുന്ന പൊതുബജറ്റില്‍ എക്‌സൈസ് തീരുവ കുറയ്ക്കണമെന്നാണ് ധന മന്ത്രാലയത്തോട് പെട്രോളിയം മന്ത്രാലയത്തിന്റെ ആവശ്യം.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ ഒമ്പത് തവണയാണ് എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മാത്രം രണ്ട് രൂപ കുറച്ചു. പെട്രോള്‍ വില ലിറ്ററിന് 70.88 രൂപയും ഡീസല്‍ വില 59.14ഉം ആയി ഉയര്‍ന്നുപ്പോളായിരുന്നു ഇത്. എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് പെട്രോള്‍ വില 68.38 രൂപയും ഡീസല്‍ വില 56.89 രൂപയുമായി കുറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനത്തില്‍ 26,000 കോടി രൂപയുടെ കുറവുണ്ടായതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ എല്ലാ മാസവും ഒന്നാം തീയതിയും 16ാം തീയതിയും നിരക്ക് പുതുക്കുന്ന പരിപാടി വിട്ട് എല്ലാ ദിവസവും നിരക്ക് പുതുക്കാന്‍ തുടങ്ങി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍