UPDATES

വിപണി/സാമ്പത്തികം

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ചു; നഷ്ടമെന്ന് അരുണ്‍ ജെയ്റ്റ്ലി

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് കേന്ദ്ര ധന കാര്യമന്ത്രി മന്ത്രി അരുണ്‍ ജയ്റ്റിലി രാജിവിവരം പുറത്തു  വിട്ടു കൊണ്ട് പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി മന്ത്രി അരുണ്‍ ജയ്റ്റ്ലി രാജി വിവരം പുറത്തുവിട്ടു കൊണ്ട് പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു ജയ്റ്റ്ലിയുടെ പ്രതികരണം.

ദിവസങ്ങള്‍ക്ക് മുന്‍പ് താനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുടുംബപരമായി വളരെ പ്രധാനപ്പെട്ട ചല കടമകള്‍ നിര്‍വഹിക്കേണ്ടതിനാല്‍ യുഎസിലേക്ക് മടങ്ങാന്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ താല്‍പര്യപ്പെട്ടതായും ജയ്റ്റ്‌ലി കുറിപ്പില്‍ പറയുന്നു. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളായതിനാല്‍ അരവിന്ദ് സുബ്രഹ്മണ്യന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്നും ജയ്റ്റ്‌ലി അറിയിച്ചു.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2014 ഒക്ടോബറിലായിരുന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനമേല്‍ക്കുന്നത്. മുന്നു വര്‍ഷത്തെ കാലാവധിയില്‍ നടത്തിയ നിയമനം 2017 സെപ്തംബറില്‍ അവസാനിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷം കൂടി നീട്ടിനല്‍കി. മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയയേറ്റതോടെയായിരുന്നു സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തേക്കുള്ള അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ നിയമനം. ധനകാര്യ മന്ത്രാലയത്തിന്റെയും പ്രധാന മന്ത്രിയുടെ ഓഫിസിന്റെയും മാറ്റി വകുപ്പുകളുമായിള്ള അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ഇടപെടലുകള്‍ കാര്യക്ഷമമായിരുന്നു. സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഫലപ്രദമാക്കി. എന്നാല്‍ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ അദ്ദേഹം സര്‍ക്കാരിന്റെ വക്താവ് മാത്രമായിരുന്നുല്ല, അടുത്ത കാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട പ്രധാന നടപടികളില്‍ എല്ലാം അദ്ദേഹം ഉപദേശകനായിരുന്നു. അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായിരുന്നില്ല പലപ്പോഴും അത്തരം പ്രവര്‍ത്തനങ്ങള്‍.

അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തില്‍ നിന്നാണ് 2015-16 കാലഘട്ടത്തില്‍ ഇരട്ട ബാലന്‍സ് ഷീറ്റ് അടമുള്ള നടപടികളുമായി പൊതു ബജറ്റില്‍ സ്ഥൂല സാമ്പത്തിക തന്ത്രങ്ങള്‍ സ്വീകരിച്ചത്. പൊതുജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഡാറ്റാ ബേസ് എന്ന നിലയില്‍ ജാം (ജന്‍ ധാന്‍, ആധാര്‍, മൊബൈല്‍) രൂപവല്‍ക്കരിക്കാനും, വസ്ത്രം, വളം, മണ്ണെണ്ണ, ഊര്‍ജം, പയര്‍വര്‍ഗ മേഖലകളിലെ പുതിയ പരിഷ്‌കാരങ്ങള്‍, നയ പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കും അദ്ദേഹത്തിന്റെ പിന്തുണ കരുത്തേകി.

റവന്യൂ ന്യൂട്രല്‍ റേറ്റിലെ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടാണ് ജിഎസ്ടി നടപ്പാക്കാന്‍ ആവശ്യമായ ഭരണ ഘടനാ ഭേദഗതിക്ക് മുഖ്യ പങ്കു വഹിച്ചു. ജിഎസ്ടിയുടെ ഒരോ യോഗങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. നിരവധി സ്വതന്ത്ര വീക്ഷണങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുണ്ടായെന്നും ജയ്റ്റ്‌ലി പറയുന്നു. പൊതു ചര്‍ച്ചകളായിരുന്നു തയ്യാറാക്കിയ നാല് സാമ്പത്തിക സര്‍വേയുടെയും നിലവാരം ഉയര്‍ത്തിയത്. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേട്ടങ്ങള്‍ക്കായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആദ്യ ഓണ്‍ലൈന്‍ കോഴ്‌സ് അദ്ദേഹം തയ്യാറാക്കി. ‘സ്വയം’ എന്ന പേരിലാണ് ഗവണ്മെന്റിനു കീഴില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

അദ്ദേഹത്തിന്റെ വ്യക്തിത്വം, ഊര്‍ജ്ജം, ബൗദ്ധിക കഴിവുകള്‍, ആശയങ്ങള്‍ എന്നിവ ധനകാര്യമന്ത്രി എന്ന നിലയില്‍ തനിക്ക് നഷ്ടമാണ്. മന്ത്രിയെന്ന നിലയില്‍ ദിവസം പല തവണ തന്റെ ഓഫിസിലേക്ക് കടന്നു വന്നിരുന്ന അരവിന്ദ് സുബ്രഹ്മണ്യത്തെ തനിക്ക് നഷ്ടപ്പെടും, എവിടെയാണെങ്കിലും അദ്ദേഹം തനിക്ക് ഉപദേശവും വിശകലനവും അയക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പില്‍ ജയ്റ്റ്‌ലി പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വെ, അര്‍ദ്ധ വാര്‍ഷിക വിശകലനം എന്നിവ തയ്യാറാക്കുന്നതിനും അതി സൂക്ഷമമായ സാമ്പത്തിക വിഷയങ്ങളില്‍ ധനകാര്യ മന്ത്രിക്ക് ഉപദേശം നല്‍കുന്നതുമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മുഖ്യ ചുമതല. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ് പൂര്‍വ വിദ്യാര്‍ഥിയായ അരവിന്ദ് സുബ്രഹ്മണ്യന്‍ അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നും എംബിഎയും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംഫില്‍ ഡിഫില്‍ യോഗ്യതകളും സ്വന്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍