UPDATES

വിപണി/സാമ്പത്തികം

ആലി ബാബ സ്ഥാപകന്‍ ജാക്ക് മാ പാര്‍ട്ടി അംഗമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

രാജ്യത്തെ കോര്‍പ്പറേറ്റുകളേയും സ്വകാര്യ സംരംഭകരേയും തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം ഭരണകക്ഷിയായ സിപിസി ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ.

ഇ കൊമേഴ്‌സ് – ഓണ്‍ലൈന്‍ റീ ടെയ്‌ലിംഗ് രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ ആലി ബാബയുടെ സഹ സ്ഥാപകനായ ജാക് മാ പാര്‍ട്ടി അംഗമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി). സിപിസിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലിയാണ് ഇക്കാര്യം പറയുന്നത്. ഫോബ്‌സ് മാഗസിന്റെ കണക്ക് പ്രകാരം ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക്ക് മായ്ക്ക് 35.8 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 2.53 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ജാക്ക് മായ്ക്കുള്ളത്.

ജാക്ക് മായുടെ പാര്‍ട്ടി അംഗത്വം ചൈനയുടെ സാമ്പത്തികപരിഷ്‌കരണ നടപടികളെ സഹായിച്ചതായി പീപ്പിള്‍സ് ഡെയ്‌ലി അവകാശപ്പെടുന്നു. ജാക്ക് മാ പാര്‍ട്ടി അംഗമാണ് എന്ന് പീപ്പിള്‍ ഡെയ്‌ലി ഇപ്പോള്‍ പറയാനുള്ള കാരണം വ്യക്തമല്ല. അതേസമയം രാജ്യത്തെ കോര്‍പ്പറേറ്റുകളേയും സ്വകാര്യ സംരംഭകരേയും തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം ഭരണകക്ഷിയായ സിപിസി ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ.

അടുത്ത വര്‍ഷം ചെയര്‍മാന്‍ സ്ഥാനമൊഴിയുമെന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ജാക്ക് മാ അറിയിച്ചിട്ടുള്ളത്. ഏഷ്യയിലേയും യൂറോപ്പിലേയും രാഷ്ട്രീയ നേതാക്കള്‍ക്ക് ജാക്ക് മാ വിവിധ വിഷയങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കാറുണ്ട്. അതേസമയം പീപ്പിള്‍സ് ഡെയ്‌ലിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ആലി ബാബ വിസമ്മതിച്ചു. രാഷ്ട്രീയ ബന്ധങ്ങള്‍ കമ്പനിയുടെ നയരൂപീകരണത്തേയോ
പ്രവര്‍ത്തനങ്ങളെയോ ബാധിക്കില്ല എന്ന് മാത്രം ആലിബാബ പ്രതികരിച്ചു.

ജാക്ക് അടക്കം പാര്‍ട്ടി അംഗങ്ങളായ 100 പ്രമുഖരുടെ പട്ടികയാണ് പീപ്പീള്‍സ് ഡെയ്‌ലി പുറത്തുവിട്ടത്. സോഷ്യല്‍മീഡിയ പ്‌ളാറ്റഫോം ബെയ്ഡുവിന്റെ എക്‌സിക്യൂട്ടീവ് തലവനായ റോബിന്‍ ലി, ടെന്‍സെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ പോണി മാ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ബെയ്ഡു, ആലിബാബ, ടെന്‍സെന്റ് എന്നി ചൈനയിലെ ഏറ്റവും ശക്തമായ മൂന്ന് ടെക് കമ്പനികളാണ്. BAT എന്നാണ് ഈ ത്രയം അറിയപ്പെടുന്നത്. അതേസമയം ജാക്ക് മാ എന്ന് മുതലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത് എന്ന് പാര്‍ട്ടി പത്രം പറയുന്നില്ല.

കമ്മ്യൂണിസ്റ്റ് ചൈനയിലെ ആലിബാബ മുതലാളി

“താജ് മഹല്‍ തകര്‍ന്നാല്‍ നമ്മള്‍ പ്രേമിക്കാതിരിക്കുമോ?” കമല്‍ഹാസന്‍ തമിഴില്‍, പ്രഭാത് പട്‌നായിക് ഹിന്ദിയില്‍ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍