UPDATES

വിപണി/സാമ്പത്തികം

റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ; ഇത്തവണയും കാല്‍ ശതമാനം വര്‍ധന

റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍നിന്ന് 6.50മായി വര്‍ധിച്ചു. നാലുവര്‍ഷത്തിനുശേഷം ഇത് രണ്ടാം തവണയാണ് ബാങ്ക് റേറ്റില്‍ ആര്‍ബി ഐ മാറ്റം വരുത്തുന്നത്.

റിപ്പോ നിരക്കില്‍ വീണ്ടും മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. കഴിഞ്ഞ ജൂണില്‍ കാല്‍ വര്‍ധിപ്പിച്ചതിന് പിറകെയാണ് റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍നിന്ന് 6.50മായി വര്‍ധിച്ചു. നാലുവര്‍ഷത്തിനുശേഷം ഇത് രണ്ടാം തവണയാണ് ബാങ്ക് റേറ്റില്‍ ആര്‍ബി ഐ മാറ്റം വരുത്തുന്നത്. റിപ്പോ നിരക്കിന് പുറമേ റിവേഴ്സ് റിപ്പോ നിരക്കും കാല്‍ശതമാനം വര്‍ധിപ്പിച്ച് 6.25ശതമാനമാക്കി. എന്നാല്‍ ക്യാഷ് റിസര്‍വ്വ് റേഷ്യോ (സിആര്‍ആര്‍) നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയുടെതാണ് തീരുമാനം. മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്.

പണപ്പെരുപ്പനിരക്ക് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി നാലുശതമാനത്തില്‍ പിടിച്ചു നിര്‍ത്തുകയെന്ന് വെല്ലുവിളിയായാണെന്നാണ് ആര്‍ബിഐ സമിതിയുടെ വിലയിരുത്തലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഏപ്രിലില്‍ 4.58 ശതമാനമായിരുന്നു പണപ്പെരുപ്പം ജൂണില്‍ 5 ശതമാനമായി ഉയര്‍ന്നിരുന്നു. വരും മാസങ്ങളിലും ഇതില്‍ വര്‍ധനവുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍