UPDATES

വിപണി/സാമ്പത്തികം

സാനിറ്ററി നാപ്കിന്റെ നികുതി ഒഴിവാക്കി; മികച്ച തീരുമാനമെന്ന് സ്ത്രീപക്ഷ സംഘടനകള്‍

എണ്ണായിരം മുതല്‍ പതിനായിരം കോടിരൂപ വരെയുള്ള നികുതിയിളവാണ് 28ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചത്. നിരക്ക് ഇളവ് ജൂലായ് 27 മുതല്‍ പ്രാബല്ല്യത്തില്‍ വരും. 40 ഭേദഗതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.

സാനിറ്ററി നാപ്കിനുകളെ നികുതിയില്‍ നിന്നുമൊഴിവാക്കി ജിഎസ്ടി കൗണ്‍സില്‍ യോഗം. നാപ്കിനുകള്‍ക്കുമേല്‍ ജിഎസ്ടി ചുമത്തിയ നടപടികള്‍ക്കെതിരേ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിറകെയാണ് സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടി പരിധിയില്‍ നിന്നും ഒഴിവാക്കുള്ള കൗണ്‍സില്‍ തീരുമാനം. പുതിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സ്ത്രീപക്ഷ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

നികുതി നീക്കിയ നടപടി വിദ്യാര്‍ഥിനികള്‍ അടക്കമുള്ളമുള്ളവര്‍ക്ക് ആശ്വാസം പകരുന്നതാണ്. ആര്‍ത്തവ കാലങ്ങളില്‍ ശുചിത്വമുള്ള ഉല്‍പ്പനങ്ങള്‍ ലഭിക്കാത്തത് മൂലം വീട്ടില്‍ തന്നെ കഴിയേണ്ട് അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇതുമുലം അപമാനം നേരിടേണ്ട അവസ്ഥായായിരുന്നു, സ്‌കൂളിലെ ശുചിമുറികളുടെ അഭാവം അടക്കം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായും അവര്‍ പറയുന്നു. ആര്‍ത്തവമാണ് രാജ്യത്തെ പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്. രാജ്യത്തെ സ്തീകളില്‍ നാലില്‍ ഒരാള്‍ക്ക് ഇപ്പോഴും സാനിറ്ററി പാഡുകള്‍ ലഭ്യമാവുന്നില്ലെന്നാണ് കണക്കുകളെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചുണ്ടിക്കാട്ടുന്നു.

അതേസമയം,നികുതി ഒഴിവാക്കിയ നടപടി രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സന്തോഷം പകരുന്നതാണെന്ന് നികുതി ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം ഇടക്കാല ധനകാര്യമന്ത്രി പൂയുഷ് ഗോയല്‍ പ്രതികരിച്ചു.

ആഡംബര ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സാനിറ്ററി പാഡുകള്‍ക്ക് ജിഎസ്ടി ചുമത്തിയ നടപടിക്കെതിരേ പ്രതിഷേധക്കാര്‍ നിയമനടപടികള്‍ അടക്കം സ്വീകരിച്ചിരുന്നു. നികുതിയിനത്തില്‍ ഇളവുവരുത്തിയാല്‍ നിര്‍മാതാക്കളെ പ്രതികൂലമായി ബാധിക്കുമെന്നു കാണിച്ച് പ്രതിരോധിക്കുകയായിരുന്നു സാമ്പത്തിക മന്ത്രാലയം ഇതുവരെ ചെയ്തത്. ജിഎസ്ടിക്ക് മുന്‍പ് എക്സൈസ് തീരുവയും വാറ്റും ചേര്‍ത്ത് 13.68 ശതമാനം നികുതി ചുമത്തിയത് ജിഎസ്ടി വന്നതോടെ 12 ശതമാനമാവുകയാണ് ചെയ്തതെന്നായിരുന്നു സര്‍ക്കാരിന്റെ പക്ഷം.
സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെ 80 ഉല്‍പ്പനങ്ങളുടെ നികുതി വെട്ടിക്കുറച്ചും നികുതി റിട്ടേണ്‍ ഒഴിവാക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം  തീരുമാനിച്ചിരുന്നു.

എണ്ണായിരം മുതല്‍ പതിനായിരം കോടിരൂപ വരെയുള്ള നികുതിയിളവാണ് 28ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചത്. നിരക്ക് ഇളവ് ജൂലായ് 27 മുതല്‍ പ്രാബല്ല്യത്തില്‍ വരും. 40 ഭേദഗതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍