UPDATES

വിപണി/സാമ്പത്തികം

നോട്ടു നിരോധനവും ജിഎസ്ടിയും പ്രതികൂലമായി ബാധിച്ചെന്ന് പതഞ്ജലി

2017-18 കാലയളവില്‍ മൊത്ത വരുമാനം 20000 കോടി കടക്കുമെന്നുമായിരുന്നു യോഗാ ഗുരുവും സ്ഥാപന ഉടമയുമായ രാം ദേവിന്റെ അവകാശ വാദം

നോട്ടു നിരോധനവും ജിഎസ്ടിയും പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചതായി കമ്പനി മാനേജിങ്ങ് ഡയറക്ടര്‍. മുന്‍ വര്‍ഷത്തേതിന് സമാനമായ വളര്‍ച്ച മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യോഗാ ഗുരു രാം ദേവിന്റെ കമ്പനിക്ക് സ്വന്തമാക്കാനായതെന്നും എംഡി ബാലകൃഷ്ണ പറയുന്നു. നോട്ടു നിരോധനത്തിന്റെ പരിണിത ഫലങ്ങളും ജിഎസ്ടി നടപ്പിലാക്കിയതു മുലം വിപണിലുണ്ടായ ഇടിവുമാണ് പതഞ്ജലിയുടെ പ്രകടനത്തെ ബാധിച്ചതെന്നുമാണ് ബാലകൃഷ്ണയുടെ നിലപാട്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായാണ് കമ്പനി മാനേജിങ്ങ് ഡയറക്ടറുടെ വെളിപ്പെടുത്തല്‍. വരുമാനത്തില്‍ ഉണ്ടായ ഇടിവ് 2017-18 കാലത്തെ കമ്പനിയുടെ അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍, വിതരണ സംവിധാനം എന്നിവയെ തളര്‍ത്തിയെന്നും അദ്ദേഹം പറയുന്നു.

2017 മുതല്‍ പതഞ്ജലിയുടെ വരുമാനത്തില്‍ ഇരട്ടിയിലധികം വര്‍ധനവ് ഉണ്ടാക്കുമെന്നും, 2017-18 കാലയളവില്‍ മൊത്ത വരുമാനം 20000 കോടി കടക്കുമെന്നുമായിരുന്നു യോഗാ ഗുരുവും സ്ഥാപന ഉടമയുമായ രാം ദേവിന്റെ അവകാശ വാദം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ ആഗോള കുത്തക കമ്പനിയായ യൂനിലിവറിനെ പതഞ്ജലി മറികടക്കുമെന്നും നേരത്തെ രാം ദേവ് അവകാശപ്പെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍