UPDATES

വിപണി/സാമ്പത്തികം

യൂബർ ഈറ്റ്സ് വിൽ‌പനയ്ക്ക്; എതിരാളിയെ സ്വന്തമാക്കാൻ സ്വിഗ്ഗിയും സൊമാറ്റോയും

ഏകദേശം 5,000 ലക്ഷം ഡോളര്‍ വിപണി മൂല്യം കണക്കാക്കപ്പെടുന്ന യൂബര്‍ ഈറ്റ്സ് ഇന്ത്യ ദിവസവും 1.5 മുതല്‍ 2.5 ലക്ഷം ഡെലിവറികളാണ് നടത്തിവരുന്നതെന്നാണ് വിവരം.

അമേരിക്കന്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനി യൂബറിന്‍റെ ഉപകമ്പനിയായ യൂബര്‍ ഈറ്റ്സ് വിൽപനയ്ക്ക്. യൂബറിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായാണ് നടപടി. കുറഞ്ഞ കാലത്തിനുള്ളിൽ‌ തന്നെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് പ്രമുഖരായി മാറിയ യൂബർ ഈറ്റസിനെ സ്വന്തമാക്കാൻ ഇപ്പോഴത്തെ എതിരാളികളായ സ്വിഗ്ഗിയും ഗുരുഗ്രാം ആസ്ഥാനമായ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയും തന്നെയാണ് രംഗത്തുള്ളത്. ഇരു കമ്പനികളും യൂബറുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 5,000 ലക്ഷം ഡോളര്‍ വിപണി മൂല്യം കണക്കാക്കപ്പെടുന്ന യൂബര്‍ ഈറ്റ്സ് ഇന്ത്യ ദിവസവും 1.5 മുതല്‍ 2.5 ലക്ഷം ഡെലിവറികളാണ് നടത്തിവരുന്നതെന്നാണ് വിവരം. എന്നാൽ‌ യൂബർ ഈറ്റ്സിന്റെ ഇന്ത്യയിലെ പ്രവർത്തനം പ്രതിമാസം 150 മുതല്‍ 200 ലക്ഷം ഡോളറിന്റെ വരെ നഷ്ടം നേരിട്ടിരുന്നു. 2018 ല്‍ മാത്രം 180 കോടി ഡോളര്‍ നഷ്ടമാണ് രേഖപ്പെടുത്തിയതെന്നും ഇതിന് മറികടക്കാനാണ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് പിന്നിലെന്നുമാണ് റിപ്പോർട്ടുകൾ. ഏറ്റെടുക്കൽ സംബന്ധിച്ച് സ്വിഗ്ഗിയോ സൊമാറ്റോയോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അതേസമയം, ഇന്ത്യയിലം ഓൺലൈൻ ഫുഡ് വിതരണ വിപണി പൊതുവേ നഷ്ടത്തിലാണെന്നാണ് വിലയിരുത്തൽ. കസ്റ്റമേഴ്സിന് ഡിസ്കൗണ്ട് നല്‍കുന്നതും വിതരണം നടത്തുന്നവര്‍ക്ക് ഇന്‍സെന്‍റീവ് നല്‍കുന്നതുമാണ് നഷ്ടം കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. യൂബർ‌ ഈറ്റ്സിന് പുറമെ സൊമാറ്റോയും സ്വിഗ്ഗിയും 300 മുതല്‍ 400 ലക്ഷം ഡോളര്‍ വരെ നഷ്ടത്തിലാണെന്നാണ് കണക്കുകള്‍.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍