UPDATES

വിപണി/സാമ്പത്തികം

സാമ്പത്തിക ക്രമക്കേട്: ചെയര്‍മാനെ പുറത്താക്കാന്‍ നിസാന്റെ തീരുമാനം

ഗോസന്‍ ശമ്പളം തെറ്റായി കാണിക്കുന്നതായും കമ്പനി സ്വത്തുക്കള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്യുന്നതായും ഒരു വിസില്‍ ബ്ലോവര്‍ ആരോപിച്ചിരുന്നു.

സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെയര്‍മാന്‍ കാര്‍ലോസ് ഗോസനെ പുറത്താക്കാന്‍ ആഗോള ഓട്ടോമൊബൈല്‍ കമ്പനിയായ നിസാന്റെ തീരുമാനം. ഫിനാന്‍ഷ്യല്‍ അതോറിറ്റികള്‍ക്ക് വര്‍ഷങ്ങളായി നല്‍കാനുള്ള പണത്തില്‍ ഗോസന്‍ തിരിമറി നടത്തിയതായാണ് ആരോപണം. ജാപ്പനീസ് പ്രോസിക്യൂട്ടര്‍മാരുമായി കേസില്‍ സഹകരിക്കുന്നുണ്ടെന്ന് നിസാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഗോസന്‍ ശമ്പളം തെറ്റായി കാണിക്കുന്നതായും കമ്പനി സ്വത്തുക്കള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്യുന്നതായും ഒരു വിസില്‍ ബ്ലോവര്‍ ആരോപിച്ചിരുന്നു.

1999ല്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ, നിസാനില്‍ വലിയൊരു ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോസന്‍ നിസാനിലെത്തിയത്. ബോര്‍ഡ് ഡയറക്ടര്‍ ഗ്രെഗ് കെല്ലിക്കും ക്രമക്കേടില്‍ പങ്കുണ്ടെന്ന് നിസാന്‍ പറയുന്നു. കെല്ലിയെ പുറത്താക്കാനും ശുപാര്‍ശയുണ്ട്. റിനോ-നിസാന്‍-മിസ്തുബുഷി അലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് പദവിയും കാര്‍ലോസ് ഗോസന് നഷ്ടമായേക്കും. 2020 വരെ താന്‍ അലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ആയിരിക്കുമെന്നാണ് ഗോസന്‍ പറഞ്ഞത്. നിസാനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഗോസന് കഴിഞ്ഞിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി അഞ്ച് ഫാക്ടറികള്‍ അടച്ചു. 21,000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍