UPDATES

വിപണി/സാമ്പത്തികം

ഡീസല്‍ കാറുകളുടെ വിപണനം നിയന്ത്രിക്കും- നിതില്‍ ഗഡ്ഗരി

2030 ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഓടി തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

നിലവിലെ റോഡുകള്‍ മതിയാവാത്ത വിധത്തില്‍ കാര്‍വിപണനം നടക്കുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ കാര്‍ വിപണത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. പ്രത്യേകിച്ചും ഡീസല്‍ കാറുകളുടെ വിപണനത്തില്‍ വലിയ നിയന്ത്രണം വേണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഡീസല്‍ കാറുകള്‍ കടുത്ത മാലിന്യപ്രശ്‌നം ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞാന്‍ കാര്‍ വിപണനത്തില്‍ നിയന്ത്രണം കൊണ്ടുവരും. ഇതു തന്റെ ഹൃദയത്തില്‍ നിന്നുളള ആഗ്രഹമാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ രീതിയില്‍ കാര്‍ ഉപഭോഗം വര്‍ദ്ധിച്ചാല്‍ റോഡിനു സമാന്തരമായി ഒരു പാത കൂടി ഉണ്ടാക്കേണ്ടി വരും. അങ്ങനെ വരികായണെങ്കില്‍ 80,000 കോടി രൂപ അതിനായി ചിലവു വരുമെന്നും ഗഡ്ഗരി പറഞ്ഞു. വാഹന വ്യവസായത്തിന്റെ വളര്‍ച്ചയുമായി ബന്ധപെട്ട് കാര്‍ വിപണിയുടെ പ്രതിനിധികള്‍ നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി.

പെട്രോളും ഡീസലും ഉപയോഗിക്കുന്നതിനു പകരം മറ്റ് ഇന്ധനം ഉപയോഗിക്കുന്ന സംവിധാനം ഉണ്ടാവണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വൈദ്യുതിയും ജൈവ ഇന്ധനവും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 2030 ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഓടി തുടങ്ങുമെന്നും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍