UPDATES

ആർഎസ്എസ് സംഘപരിവാർ സംഘടനകൾ ഐഎസിനെപ്പോലെ; ആർച്ച് ബിഷപ്പ് മാർ പവ്വത്തിൽ

അഴിമുഖം പ്രതിനിധി

ക്രിസ്ത്യാനികളെ തുടച്ചു നീക്കാൻ പ്രവർത്തിക്കുന്ന ഐഎസ് തീവ്രവാദികളെപ്പോലെയാണ് ആർഎസ്എസും സംഘപരിവാറും പ്രവർത്തിക്കുന്നതെന്ന് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ. ഭരണത്തിൻറെ തണലുള്ളതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറാൻ അവരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മദർ തെരേസയും മതപരിവർത്തനവും എന്നവിഷയത്തിൽ ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് പവ്വത്തിലിൻറെ വിമർശനം. മദർ തെരേസയെ അപമാനിക്കുന്നത് വർഗ്ഗീയാന്ധതയുടെ വെളിപ്പെടുത്തലാണെന്ന് അവർക്കെതിരെയുള്ള മോഹൻ ഭാഗവതിൻറെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.

അത് മദറിനെ ബഹുമാനിക്കുന്നവരെ അവഹേളിക്കലാണ്. മദർ തെരേസ ചെയ്തതുപോലുള്ള ആതുര സേവനത്തെ മതപരിവർത്തനത്തിൻറെ കുഴൽക്കണ്ണാടിയിലൂടെ കണ്ട് അവഹേളിക്കുന്നവർ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശത്രുക്കളായി സ്വയം പ്രഖ്യാപിക്കുന്നു. അതിൻറെ പേരിൽ മതപരിവർത്തന നിരോധന നിയമം കൊണ്ട് വരാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾ ചെറുക്കപ്പെടണമെന്നും പവ്വത്തിൽ പറയുന്നു.

ആർഎസ്എസും സംഘപരിവാറും പ്രചാരക സംഘവുമെല്ലാം തങ്ങളുടെ ആശയങ്ങൾ പരമാവധി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതു പോലെ മറ്റ് മതവിശ്വാസികൾക്കും തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാൻ അടിസ്ഥാനാവകാശമുണ്ട്. ആ സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന വ്യക്തമായി സംരക്ഷിച്ചിരിക്കുന്നു. പ്രചരിപ്പിക്കുന്ന വിശ്വാസം സ്വീകരിക്കാനുള്ള അവകാശവും ആ പ്രഖ്യാപനത്തിൽ അടങ്ങിയിട്ടുണ്ട്.  അതിനാൽ മതപരിവർത്തനം പാടില്ല എന്ന് പറയുന്നത് സർവ്വാധിപത്യമനോഭാവത്തിൻറെ പ്രകടനമാണെന്നും പവ്വത്തിൽ ലേഖനത്തിൽ തുറന്നടിക്കുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍