UPDATES

കായികം

തുടര്‍ വിജയങ്ങള്‍ക്ക് അവസാനം; സാനിയയും ഹിന്‍ജിസും വീണു

Avatar

അഴിമുഖം പ്രതിനിധി

വിജയതേരോട്ടത്തിനൊടുവില്‍ ഒടുവില്‍ സാനിയയും ഹിന്‍ജിസും തോറ്റു. തുടര്‍ച്ചയായി 41 മത്സരങ്ങളുടെ വിജയം, മൂന്നു ഗ്ലാന്‍ഡ് സ്ലാം കിരീടം; നേട്ടങ്ങളുടെ കൊടുമുടിയില്‍ നിന്നാണ് ഒരു തോല്‍വിയിലേക്ക് ഇന്തോ-സ്വിസ് സഖ്യത്തിന്റെ വീഴ്ച്ച. കഴിഞ്ഞ ഓഗസ്റ്റില്‍ സിന്‍സിനാറ്റി ഓപ്പണില്‍ നേരിട്ട തോല്‍വിക്കുശേഷം പിന്നെ ഇരുവരും ഇപ്പോഴാണ് തോല്‍വി അറിയുന്നത്. ഡബിള്‍സില്‍ സാനിയ മിര്‍സ ഒന്നാം സ്ഥാനത്തും ഹിന്‍ജിസ് രണ്ടാം സ്ഥാനത്തുമാണ്.

ഖത്തര്‍ ഒപ്പണിലെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സാനിയയും ഹിന്‍ജിസും തോല്‍വിയറിഞ്ഞത്. റഷ്യയുടെ എലേന വെസ്‌നിന ഡാരിയ കസട്കിന സഖ്യത്തോടാണ് ലോക ഒന്നാം നമ്പര്‍ സഖ്യം തോറ്റത്. സ്‌കോര്‍-2-6, 6-4, 10-5.

സാനിയ-ഹിന്‍ജിസ് പോരാളികളുടെ നിഴലുകളായിരുന്നു ഖത്തര്‍ ഓപ്പണില്‍ കളിക്കുന്നതെന്ന് അവരുടെ ആദ്യ മത്സരങ്ങള്‍ തൊട്ട് ദൃശ്യമായിരുന്നു. പ്രിക്വാര്‍ട്ടറില്‍ സീഡ് ചെയ്യപ്പെടാത്ത ചൈനീസ് സഖ്യത്തോട് മൂന്നു സെറ്റുകള്‍ നഷ്ടപ്പെടുത്തി വളരെ കഷ്ടിച്ചാണ് ഇരുവരും കടന്നുകൂടിയതും. അതുകൊണ്ടുതന്നെ തൊട്ടുമുന്നില്‍ ഒരു തോല്‍വി ഇവരുടെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതുമാണ്. 

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍-സ്വിസ് താരങ്ങള്‍ ഡബിള്‍സില്‍ ഒന്നിക്കുന്നത്. അന്നു മുതല്‍ മികച്ച മുന്നേറ്റം തുടര്‍ന്ന സഖ്യം ഇതിനിടയില്‍ 13 കിരീടങ്ങള്‍ നേടി. മൂന്നു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഇവര്‍ സ്വന്തമാക്കി. ഈ വര്‍ഷം ഇതിനകം ഓസ്‌ട്രേലിയന്‍ ഒപ്പണ്‍ അടക്കം നാലു കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. തോല്‍വി നേരിട്ടെങ്കിലും ഏറ്റവുമധികം തുടര്‍വിജയങ്ങള്‍ സ്വന്തമാക്കിയ വനിത ഡബിള്‍സ് സഖ്യം എന്ന റെക്കോര്‍ഡ് സാനിയ-ഹിന്‍ജിസ് ജോടികള്‍ക്ക് സ്വന്തം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍