UPDATES

മാരുതി സിയാസ് ഹൈബ്രിഡ്‌ സ്വാതന്ത്ര്യ ദിനത്തിനു ശേഷമെത്തും

അഴിമുഖം പ്രതിനിധി

മാരുതി സിയാസിന്റെ ഹൈബ്രിഡ് പതിപ്പ് സ്വാതന്ത്ര്യദിനത്തിനു ശേഷം ലോഞ്ച് ചെയ്യുമെന്നു കമ്പനി. ആദ്യ മോഡലില്‍ ഉണ്ടായിരുന്ന  1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ തന്നെയാണ് ഹൈബ്രിഡില്‍ ഉണ്ടാവുക .എന്നാല്‍  അതിനോട് പുതുതായി ചേര്‍ത്ത എസ്എച്ച് വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുകി) സാങ്കേതികവിദ്യയാണ് സിയാസിനെ ഹൈബ്രിഡ് എന്ന വിഭാഗത്തിലേക്ക് മാറ്റുക . റീജനറേറ്റിവ് ബ്രേക്കിംഗ് വഴി ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് സിയാസില്‍ ഉണ്ടാവുക. 28-30വരെ കിലോമീറ്റര്‍ മൈലേജ് ആണ് ഹൈബ്രിഡ് മോഡല്‍ നല്‍കുക എന്ന് കമ്പനി പറയുന്നു.പഴയ മോഡലിനേക്കാള്‍ 75,000 മുതല്‍ 1.2 ലക്ഷം വരെ വിലയില്‍ വ്യത്യാസം ഉണ്ടായേക്കാം എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു .

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍