UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാങ്കേതിക തകരാര്‍ ;77380 ബലീനോയും ഡിസൈറും മാരുതി തിരിച്ചു വിളിക്കുന്നു

അഴിമുഖം പ്രതിനിധി 

ബലീനോ, ഡിസൈര്‍ എന്നീ മോഡലുകളിലെ  77380 വാഹനങ്ങള്‍ മാരുതി സുസുക്കി തിരിച്ചുവിളിക്കുന്നു. മേല്‍പ്പറഞ്ഞ മോഡലുകളിലെ എയര്‍ബാഗ് കണ്‍ട്രോളര്‍ സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡ് ചെയ്യുന്നതിനും പിഴവുള്ള ഫ്യുവല്‍ ഫില്‍ട്ടര്‍ മാറ്റുന്നതിനും ആണ് ഇത്രയധികം വാഹനങ്ങള്‍ കമ്പനി തിരിച്ചു വിളിക്കുന്നത്‌.എക്സ്പോര്‍ട്ട് ചെയ്യപ്പെട്ട 17231 എണ്ണം അടക്കം 75419 ബലീനോകളും ഇതില്‍പ്പെടും. 1961 സ്വിഫ്റ്റ് ഡിസൈറുകളും കമ്പനി തിരിച്ചു വിളിക്കുന്നുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ്‌ മൂന്നിനും മേയ് 17നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട വാഹനങ്ങളില്‍ ആണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. മേയ് 31ഓടെ ഡീലര്‍മാര്‍ വാഹനഉടമകളെ സപീപിക്കും എന്ന് കമ്പനി അറിയിച്ചു.

                                      

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍