UPDATES

സിനിമ

കവിയില്‍ നിന്നും കവിയിലേക്ക്

Avatar

(പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച് കവി അന്‍വര്‍ അലി സംവിധാനം ചെയ്ത ഡോക്യുമെന്ററി മറുവിളിയെക്കുറിച്ച് ആര്‍ മനോജ്)

‘എന്റെ നിശബ്ദതയ്ക്ക് കിട്ടിയ അംഗീകാരമാണ് എഴുത്തച്ചന്‍ പുരസ്‌കാരം’ എന്ന് ആറ്റൂര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ പറഞ്ഞിരുന്നു. തന്റെ കാവ്യചിഹ്നം മൂങ്ങയാണെന്ന് അദ്ദേഹം ഓര്‍മിച്ചു. ആറ്റൂര്‍ കവിതയുടെ മുഖ ചിഹ്നം മൂങ്ങ.

രാത്രിയായും നഭസ്സായും ഭൂമിയായും തുറസ്സായ വഴിയായും നദിയായും ആറ്റൂര്‍ കവിത ഓര്‍മ്മ നേടുന്നു. ഓര്‍മ്മ ആവശ്യപ്പെടുന്ന കവി/ കവിത ആയി മാറുന്നു. ആറ്റൂര്‍ കവിതയുടെ പാരായണം കൊണ്ട് സമൃദ്ധമാണ് ‘മറുവിളി’. അദ്ദേഹത്തിന്റെ പല കവിതകളില്‍ ഒന്നുമാണ് മറുവിളി. മറ്റ് ചിലത് അടിയന്തരാവസ്ഥ, ശ്രീലങ്കന്‍ തമിഴ് സംഘര്‍ഷം- തമിഴ് ബന്ധങ്ങള്‍. പോരെങ്കില്‍ തമിഴ് മൊഴിമാറ്റം നിരവധി. ആറ്റൂര്‍ ഗ്രസിച്ച് കുടിക്കുന്ന, ദഹിപ്പിക്കുന്ന, ഓര്‍മ്മിപ്പിക്കുന്ന- അന്തരാള വിഷയങ്ങള്‍, മറക്കുന്ന കവിയാണെന്ന് പറയുവാന്‍ മറുമൊഴി എന്ന തൊണ്ണൂറു മിനിട്ട് പടത്തിന് കഴിഞ്ഞിട്ടുണ്ട്.

വീണ്ടും പറയാനാകാത്ത കവിതയാണ് ആറ്റൂര്‍. അതുകൊണ്ട് തരം തിരിച്ച് എഴുതേണ്ടതില്ല. എന്നാല്‍ അദ്ദഹം ഈ മറുവിളി പടത്തിനിടയില്‍ പലപ്പോഴും ചിരിക്കുന്നതു കണ്ടു. ആ ചിരി ചരിയെ അറിയുന്നു. 

വി എം ഗരിജ ചോദിക്കുന്നതു കേട്ടു; ദുഖം, ആറ്റൂര്‍ കവിത ആനന്ദമാകുന്നില്ല, എന്താണത്? മറുപടി പ്രശ്‌നനിര്‍ഭരമായിരുന്നു.

മറുവിളി ഒരു പുതിയ ശ്രമം കൂടിയാണ്, ചിലപ്പോള്‍ നമ്മള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും സഞ്ചരിക്കുന്നതായി തോന്നും.

(കവിയും കോളേജ് അധ്യാപകനുമാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍