UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേരി സെലെസ്റ്റെ എന്ന പ്രേത കപ്പല്‍

Avatar

പോള്‍ കോളിന്‍സ്
(സ്ലേറ്റ്)

1872ല്‍ മേരി സെലെസ്റ്റെ എന്ന കപ്പലിലെ ആളുകള്‍ അപ്രത്യക്ഷരായി. അവിടെ നിന്ന് കഥ കൂടുതല്‍ വിചിത്രമാവുകയാണ് ചെയ്തത്.

മേരി സെലെസ്റ്റെ ഒരു കടല്‍ ഇതിഹാസമാണ്‌. ദൂരെ കണ്ട ഒരു കപ്പല്‍, ആളനക്കമില്ലാതെ ഒഴുകിനടന്നു. പാമരങ്ങള്‍ ഉയര്‍ത്തി ചക്രം ലക്ഷ്യമില്ലാതെ തിരിഞ്ഞ് കതകുകള്‍ കാറ്റില്‍ തുറന്നും അടഞ്ഞും ഒരു കുഞ്ഞുപോലുമില്ലാതെ.

1872 ഡിസംബര്‍ നാലിനാണ് ഇത് സംഭവിച്ചതാണ്. അസോറസിനും പോര്‍ച്ചുഗലിനുമിടയില്‍ വെച്ചാണ് മേരി സെലെസ്റ്റെ കണ്ടെത്തിയത്. പ്രതിരോധത്തിന്റെ ചിഹ്നങ്ങളൊന്നുമില്ലാതെ ഒരു സര്‍വ്വസന്നാഹങ്ങളുമുള്ള കപ്പലിലെ യാത്രികര്‍ അപ്രത്യക്ഷരായി. എന്താണ് ഈ കപ്പലിന് സംഭവിച്ച ദുരന്തം എന്നത് ഇപ്പോഴും നിഗൂഡമായി തുടരുന്നു. നവംബര്‍ 24ന് എഴുതിയ അവസാനത്തെ ലോഗ് എന്ട്രിയില്‍ പ്രശ്നങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. കപ്പിത്താന്‍ ബെഞ്ചമിന്‍ ബ്രിഗ്സിന്റെ കാബിന്‍ ആരും തൊട്ടിട്ടില്ല, ഭാര്യയുടെ തുന്നല്‍യന്ത്രവും കുട്ടിയുടെ തൊട്ടിലും വരെ. ഒരു കിടക്കയില്‍ കുട്ടി കിടന്ന പാട് ഒരു പ്രേതസാന്നിധ്യം പോലെ കാണാം. യാത്രികര്‍ ധൃതിയില്‍ ഇറങ്ങിപ്പോയതുപോലെ. അവരുടെ പൈപ്പുകളും പുകയിലയും ഒക്കെ കാണാമായിരുന്നു. ഒരു നാവികന്‍ പോലും അറിഞ്ഞുകൊണ്ട് കപ്പലില്‍ നിന്ന് പൈപ്പ് ഉപേക്ഷിച്ച് പോകില്ല.

കാര്‍ഗോ വാതകങ്ങള്‍ മുതല്‍ കലാപമോ അന്യജീവികളുടെ തട്ടിക്കൊണ്ടുപോകലോ വരെ ഈ തിരോധാനത്തിന് കാരണമായി പറയപ്പെടുന്നുണ്ട്. മേരി സെലെസ്റ്റെയുടെ വിധി ഒരു ആര്‍തര്‍ കോനന്‍ ഡോയില്‍ കഥയ്ക്കും (ഇതില്‍ പ്രശ്നം വംശീയയുദ്ധമാണ്), 1935ലെ ഹാമ്മര്‍ ഹൊറര്‍ സിനിമയ്ക്കും ഒരു ഡോക്ടര്‍ ഹൂ എപ്പിസോഡിനും വിഷയമായിട്ടുണ്ട്.

എന്നാല്‍ മേരി സെലെസ്റ്റെ മറൊരു നിഗൂഡതയുടെ കൂടി വിഷയമാണെന്നത് അധികമാര്‍ക്കും അറിഞ്ഞുകൂടാ. കപ്പല്‍ ജോലിക്കാര്‍ നിഗൂഡമായി തിരോധാനം ചെയ്തുവെങ്കിലും മേരി സെലെസ്റ്റെ വീണ്ടും കടലിലിറങ്ങി. പതിമൂന്ന് വര്‍ഷങ്ങള്‍ക്കും പതിമൂന്നു ഉടമകള്‍ക്കും ശേഷം മോശം അവസ്ഥയില്‍ ബോസ്റ്റണില്‍ നിന്ന് ആഫ്രിക്കയിലേയ്ക്കും വെസ്റ്റ് ഇന്‍ഡീസിലേയ്ക്കും നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നു മേരി. ഒടുവില്‍ 1885 ജനുവരിയില്‍ റോഷലോസ് മുനമ്പില്‍ ഇടിച്ചു മേരി സെലെസ്റ്റെ തകര്‍ന്നു. കപ്പല്‍ മുങ്ങിയില്ലെങ്കിലും മുനമ്പില്‍ തന്നെ അത് തങ്ങിനിന്നു. കപ്പിത്താന്‍ ഗില്‍മാന്‍ പാര്‍ക്കര്‍ ശാപം കിട്ടിയ ഈ കപ്പല്‍ ഒരു നഷ്ടമാണെന്ന് പ്രഖ്യാപിച്ച് അതില്‍ നിന്ന് കിട്ടുന്ന സാധനങ്ങളായ മദ്യവുംഷൂസും അഞ്ഞൂറ് രൂപയ്ക്കുവിറ്റുകളഞ്ഞു. അവിടെ കഥ അവസാനിക്കേണ്ടിയിരുന്നതാണ്. പക്ഷെ മൂന്നുമാസം കഴിഞ്ഞ് ക്യാപ്റ്റന്റെ വീട്ടുപടിക്കല്‍ പോലീസെത്തി. മേരി സെലെസ്റ്റെ ഒരു ഇന്‍ഷൂറന്‍സ് തട്ടിപ്പില്‍ പെട്ടിരിക്കുന്നു.

പഴയകാല തട്ടിപ്പുകളുടെ ഒരു മനോഹരരൂപം ക്യാപ്റ്റന്‍ പാര്‍ക്കറിന്റെയും കപ്പല്‍ ഉടമകളുടെയും കുറ്റവിചാരണ കണ്ടാല്‍ മനസിലാകും. ക്യാപ്റ്റന്‍ പാര്‍ക്കര്‍ ഇത് പറഞ്ഞ് ഒപ്പിക്കുമായിരുന്നു. അദ്ദേഹത്തിനു ആകെ പറ്റിയ അബദ്ധം കൂടുതല്‍ ദുരാഗ്രഹം കാണിച്ചതാണ്. ഇന്‍ഷുറന്സുകാരെ തട്ടിക്കുന്നതിനുപുറമേ അദ്ദേഹം ഹൈറ്റിയിലെ ആക്രിക്കാരെയും പറ്റിക്കാന്‍ ശ്രമിച്ചു. ഷിപ്പിന്റെ കണക്കില്‍ കണ്ട 125 പെട്ടികളിലും അയാള്‍ക്ക് ഒന്നും കിട്ടിയില്ല. ചില കുപ്പികള്‍ കുടിക്കാന്‍ കൊള്ളുന്നതും ആയിരുന്നില്ല. അന്വേഷിച്ചുചെന്നപ്പോഴാണ് കുപ്പി നിറച്ചയാള്‍ പലതും പഴയകുപ്പികളില്‍ പുതിയ ലേബല്‍ ഒട്ടിച്ചതാണെന്ന് സമ്മതിച്ചത്. ബാരലിന്റെ അടിയില്‍ ഒഴുകിയതും പൊട്ടിപ്പോയ കുപ്പികളിലേതും ഒക്കെയായിരുന്നു അതില്‍ നിറച്ചിരുന്ന മദ്യം. പല കുപ്പികളും കുപ്പി ഒന്ന് നനയാന്‍ പാകത്തില്‍ പോലും നിറച്ചിരുന്നതുമില്ല.

മറ്റുസാധനങ്ങളും ഇതേ രീതിയില്‍ സംശയത്തിനിരയായി. നല്ല മീനിന്റെ കൂടയില്‍ ചീഞ്ഞ മീന്‍ കണ്ട ഒരു മീന്‍ കച്ചവടക്കാരന്‍ ഇത് വളമുണ്ടാക്കാന്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്ന് പറഞ്ഞു. പെട്ടിനിറയെ ഉള്ള മുന്തിയ ബട്ടര്‍ വെറും ചേറായിരുന്നു. ഹൈറ്റിയിലേയ്ക്ക് പുറപ്പെട്ട ഭക്ഷണകാര്‍ഗോയില്‍ നിന്നുയര്‍ന്ന നാറ്റം കൊണ്ടു ഒരു ഗൂഡാലോചകന്‍ പറഞ്ഞത് ഇങ്ങനെ, “ഈ ഭ്രാന്തന്‍മാര്‍ ഈ മീന്‍ തിന്നുകയും ഈ ബിയര്‍ കുടിക്കുകയും ചെയ്‌താല്‍ എല്ലാം മരിച്ചുപോവുകതന്നെ ചെയ്യും.”

ആയിരം ഡോളറിന്റെ പാത്രങ്ങള്‍ കാണേണ്ടിയിരുന്ന ഒരു പെട്ടി നിറയെ അമ്പതുഡോളറിന്റെ പട്ടിത്തുടലാണ് ഉണ്ടായിരുന്നത്. സ്ത്രീകളുടെ ബൂട്ടുകളുടെ ഇടത്ത് പഴയ ചെരിപ്പുകള്‍. അഞ്ച് ഇന്‍ഷൂറന്‍സുകള്‍ ഉണ്ടായിരുന്ന കപ്പലും അതിലെ കാര്‍ഗോയും 34000 ഡോളറിന്റെ സമ്പാദ്യമാണുണ്ടാക്കിയത്. എന്നാല്‍ അതിലെ വസ്തുക്കളുടെ മൂല്യം കൊണ്ടു ആ കപ്പല്‍ കത്തിക്കാനുള്ള മണ്ണെണ്ണ പോലും കിട്ടുമായിരുന്നില്ല. കപ്പിത്താനായ പാര്‍ക്കര്‍ വലിയ പ്രശ്നത്തിലുമായി.

“വക്കീലന്മാര്‍ ഭ്രാന്തന്മാരെപ്പോലെയായിരുന്നു പെരുമാറിയത്”, പാര്‍ക്കറുടെ തട്ടിപ്പുസംഘത്തെപ്പറ്റി അത്ഭുതത്തോടെ ഒരു ഉദ്യോഗസ്ഥന്‍ ഓര്‍ത്തു.

“സാധനങ്ങള്‍ക്ക് അമിതമായി ഇന്‍ഷൂറന്‍സ് എടുത്തിരുന്നു എന്നാണ് അവര്‍ പറയുന്നത്. അങ്ങനെയാണെന്ന് തന്നെയിരിക്കട്ടെ. കൂടുതല്‍ തുകയ്ക്ക് ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഒരു സാധാരണകാര്യമാണ്” പാര്‍ക്കറുടെ വക്കീല്‍ പറഞ്ഞു. കപ്പലില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ക്ക് മൂല്യമില്ലായിരുന്നു എന്ന് പറയുന്നതൊക്കെ കെട്ടുകഥയാണെന്നായിരുന്നു വക്കീലിന്റെ പക്ഷം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കപ്പലിന്റെ കടലാസുകള്‍ പാര്‍ക്കര്‍ എറിഞ്ഞുകളയുന്നത് കണ്ടുവെന്ന് ആളുകള്‍ പറയുന്നതും കെട്ടുകഥ തന്നെയാകും. എന്തായാലും വാദപ്രതിവാദങ്ങള്‍ കഴിഞ്ഞപ്പോള്‍ കോടതിക്ക് കാര്യങ്ങള്‍ കുറെയേറെ ബോധ്യപ്പെട്ടു. ഒരു കപ്പലിനെ ബോധപൂര്‍വം നശിപ്പിക്കുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.

ഒടുവില്‍ ജൂറിയുടെ വിധി വന്നു. ഏഴുപേര്‍ മരണശിക്ഷയെ അനുകൂലിച്ചും അഞ്ചുപേര്‍ പ്രതികൂലിച്ചും. ചീഞ്ഞ മീനിന്റെയും കേടുവന്ന വെണ്ണയുടെയും പേരില്‍ ഒരാളെ മരണശിക്ഷയ്ക്ക് വിധിക്കാന്‍ കഴിയാതിരുന്നവരാണ് ഈ അഞ്ചുപേര്‍. മൂന്നു വര്‍ഷം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട പാര്‍ക്കര്‍ വിധിയെ മനസ്സില്‍ കണ്ടുകൊണ്ടാകണം ഒരു മസാച്ചുസെറ്റ്സ് രാഷ്ട്രീയക്കാരന്‍ ഈ നിയമത്തില്‍ നിന്ന് വധശിക്ഷ നീക്കം ചെയ്യാന്‍ ശ്രമം നടത്തി.

“മരണശിക്ഷ നടുക്കുന്നതാണ്”, അദ്ദേഹം പറഞ്ഞു. “പല കേസിലും കുറ്റം തെളിഞ്ഞാല്‍ കൂടി ഒരാളെ കൊല്ലാന്‍ മടിച്ച് ജൂറി ശിക്ഷ വിധിക്കാതെയിരിക്കാറുണ്ട്.”

എന്നാല്‍ ഈ ശാപക്കപ്പല്‍ അതിന്റെ തന്നെ വധശിക്ഷ കൊണ്ടുനടന്നത് പോലെയായിരുന്നു. ഈ ഗൂഡാലോചനയില്‍ ഉണ്ടായിരുന്നവര്‍ എല്ലാവരും തന്നെ ദുരൂഹമായി മരണപ്പെട്ടു. വിധിക്ക് ശേഷം മൂന്നുമാസം കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ പാര്‍ക്കറും നിഗൂഢമായ മരണത്തിന് വഴങ്ങി. മേരി സെലെസ്റ്റെ കാരണം സ്വത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട മുന്‍ഉടമ ഡേവിഡ് കാര്‍റ്റ്റൈറ്റ് പറഞ്ഞു, “ഞാന്‍ കേട്ടിട്ടുള്ള നിര്‍ഭാഗ്യകരങ്ങളായ കപ്പലുകളില്‍ ഏറ്റവും ഭാഗ്യം കെട്ടത് ഇവളായിരുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍