UPDATES

മസ്രത് ആലത്തിന്റെ മോചനം; കേന്ദ്രത്തെ അറിയിച്ചില്ലെന്ന് പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

തീവ്ര വിഘടനവാദി മസ്രത് ആലത്തിനെ വിട്ടയച്ചത് കേന്ദ്രത്തെ അറിയിച്ചിട്ടല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനെതിരായ പ്രക്ഷോഭത്തില്‍ അണി ചേരുന്നതായും ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ഭരണഘടനയ്ക്കകത്ത് നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും നരേന്ദ്രമോദി പറഞ്ഞു. ദേശവിരുദ്ധവിഷയങ്ങള്‍ രാഷ്ട്രീയ വത്കരിക്കുകയില്ലെന്ന് പറഞ്ഞ മോദി ദേശഭക്തി തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നും പറഞ്ഞു.

അതെസമയം ആലത്തിനെ മോചിപ്പിച്ചത് ജാമ്യം ലഭിച്ചതിനാലാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു. ജാമ്യം ലഭിച്ചതായി ജമ്മു കാശ്മീര്‍ സർക്കാർ  അറിയിച്ചിട്ടുണ്ട് എന്നും എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മസ്രത് ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ചു ജമ്മു-കാഷ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ബന്ദ് ജമ്മു കാശ്മീരില്‍ തുടരുകയാണ്. നാലര വര്‍ഷമായി കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് പാന്തേഴ്‌സ് പാര്‍ട്ടി ബന്ദിന് ആഹ്വാനം ചെയ്തത്.

ബാരാമുള്ള ജയിലില്‍നിന്നു ശനിയാഴ്ചയാണ് ആലമിനെ മോചിപ്പിച്ചത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെയുള്ള 27 ക്രിമിനല്‍ കേസുകള്‍ ആലമിനെതിരെ നിലവിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍