UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗേ ബാറില്‍ വെടിവയ്പ്പ്: 20 ഓളം പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഫ്‌ളോറിഡയിലെ ഒരു ഗേ നൈറ്റ് ക്ലബില്‍ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അനവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. ഓര്‍ലാന്റോയിലെ ക്ലബില്‍ നടന്ന ആക്രമണത്തില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണ് ഇത്. തിയേറ്ററില്‍ ഒരു തോക്കുധാരി ഗായികയായ ക്രിസ്റ്റീന ഗ്രിമ്മിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം. പുലര്‍ച്ചെ രണ്ടു മണിക്കാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തിരക്കേറിയ ക്ലബ്ബ് അടയ്ക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു ആക്രമണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍