UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയിലെ സൈനിക ആയുധപ്പുരയില്‍ വന്‍ തീപിടിത്തം

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക ആയുധപ്പുരയില്‍ വന്‍ തീപിടിത്തം. രണ്ട് സൈനിക ഓഫീസര്‍മാരടക്കം 17 പേര്‍ കൊല്ലപ്പെട്ടതായി ആദ്യ റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ഇന്ന് പുലര്‍ച്ചെ ആരംഭിച്ച തീപിടിത്തത്തില്‍ 19-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ ഗ്രാമത്തില്‍ നിന്നും 1000-ത്തോളം പേരെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടായത്.  സൈന്യത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ഡിപ്പോയാണ് പുല്‍ഗാവിലേത്. കൂടാതെ ലോകത്തെ വലിയ ആയുധ ഡിപ്പോകളിലൊന്നുമാണ്. 

മരിച്ചവരില്‍ 15 പേര്‍ പ്രതിരോധ സുരക്ഷാ കോര്‍പ്‌സിലെ (ഡി എസ് സി) ജവാന്‍മാരാണ്. ഡി എസ് സിയിലെ 17 ജവാന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ സൈനിക ഓഫീസര്‍മാരാണ്. സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും വന്‍തോതിലെ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ തുടര്‍ന്നുള്ള സ്‌ഫോടനങ്ങള്‍ക്കും തീപിടിത്തത്തിനും സാധ്യതയുണ്ടെന്ന് സൈന്യം അറിയിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷ സംവിധാനങ്ങളെ കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഈ അപകടം ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് ആയുധങ്ങള്‍ സൂക്ഷിക്കുന്നതിലെ. ഇതിനുമുമ്പും നിരവധി തീപിടിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് സുരക്ഷസംവിധാനങ്ങളിലെ പാളിച്ചകളെ വിലയിരുത്തുകയും മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍