UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം അഗ്നിബാധയില്‍ നശിച്ചു

അഴിമുഖം പ്രതിനിധി

ഇന്നു പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ ദേശീയ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം നശിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ആറ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

സെല്‍ട്രല്‍ ഡല്‍ഹിയിലെ മണ്ഡി ഹൗസിന് സമീപത്തെ ഫിക്കി കോംപ്ലക്‌സിന്റെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തില്‍ പുലര്‍ച്ചെ 1.45 ഓടെയാണ് അഗ്നിബാധയുണ്ടായത്. ഫിക്കി ഓഡിറ്റോറിയത്തിലും തീപിടിച്ചുവെങ്കിലും വലിയ നാശനഷ്ടം ഉണ്ടായില്ല.

35 അഗ്നിശമന വാഹനങ്ങളും സേനാംഗങ്ങളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പുനുരദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു കെട്ടിടത്തില്‍ അധികമാളുകള്‍ ഉണ്ടായിരുന്നില്ല.

പരിക്കേറ്റ അഗ്നിശമന സേനാംഗങ്ങളെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിനായി 1978-ല്‍ സ്ഥാപിച്ചു മ്യൂസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു. നാശനഷ്ടത്തിന്റെ കണക്ക് വിലയിരുത്തിയിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍