UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവിടെ വെടിവയ്പ്പ്, ഇവിടെ ട്വീറ്റ്; ബിജെപി എംപി ഹേമമാലിനി പിടിച്ച പുലിവാല്‍

അഴിമുഖം പ്രതിനിധി

അവിടെ കല്ല്യാണം ഇവിടെ പാല് കാച്ച് എന്ന് അഴകിയ രാവണന്‍ എന്ന സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നതു പോലെയായിരുന്നു ഇന്നലെ ബോളിവുഡ് താരവും ബിജെപി എംപിയുമായി ഹേമമാലിനിയുടെ അവസ്ഥ. ഹേമമാലിനിയുടെ മണ്ഡലമായ മഥുരയില്‍ ഇന്നലെ സംഘര്‍ഷത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ എംപി തന്റെ സിനിമയുടെ ഷൂട്ടിങ്ങിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനുനേരെ കൈയേറ്റക്കാര്‍ നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ് പിയും കോണ്‍സ്റ്റബിളും അടക്കം 24 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. സ്വന്തം മണ്ഡലത്തില്‍ ഒരു ദുരന്തം ഉണ്ടായപ്പോള്‍ എംപി നിരുത്തരവാദപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ ഹേമമാലിനിയെ ശക്തമായി വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് എംപി ഷൂട്ടിങ് ചിത്രങ്ങള്‍ പിന്‍വലിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബത്തിനെ അനുശോചനം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍