UPDATES

ട്രെന്‍ഡിങ്ങ്

പശുവിനെ കൊല്ലുന്നവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്കും പിഴയീടാക്കി യുപി ഗ്രാമം

സ്ത്രീകള്‍ ഒളിച്ചോടുന്നത് തടയാന്‍ ഇത് സഹായിക്കുമെന്ന് വിശദീകരണം

പശുവിനെ കൊല്ലുന്നവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്കും പിഴയീടാക്കി മതുരയിലെ ഒരു ഗ്രാമം. മതുരയിലെ മദോര പഞ്ചായത്താണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. തെരുവിലൂടെ നടന്നുപോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളെയാണ് മൊബൈല്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്.

മുന്‍ ഗ്രാമമുഖ്യനായ മുഹമ്മദ് ഗഫാര്‍ ആണ് പുതിയ പ്രഖ്യാപനം നടത്തിയത്. പശുക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചരണത്തെ സംസ്ഥാനത്തെ മുസ്ലിം സമുദായവും പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പ്രഖ്യാപനം. പശുക്കളെ കൊല്ലുന്നവര്‍ക്കും മോഷ്ടിക്കുന്നവര്‍ക്കും രണ്ട് ലക്ഷം രൂപ പിഴയും തെരുവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും 21,000 രൂപ പിഴയുമാണ് ഈടാക്കുന്നത്.

സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് തങ്ങളുടെ തീരുമാനമെന്നും സ്ത്രീകള്‍ ഒളിച്ചോടുന്നത് തടയാന്‍ ഈ തീരുമാനം സഹായിക്കുമെന്നും ഗഫാര്‍ വിശദീകരിച്ചു. പിഴ കൂടാതെയുള്ള ഈ കുറ്റങ്ങളുടെ മറ്റ് ശിക്ഷകള്‍ തീരുമാനിക്കാനുള്ള അധികാരം പഞ്ചായത്തിനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍